ആലങ്ങാട് കരിങ്ങാംതുരുത്ത് ജംഗ്ഷനിൽ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

ആലങ്ങാട് കരിങ്ങാംതുരുത്ത് ജംഗ്ഷനിൽ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

ആലങ്ങാട്  കരിങ്ങാംതുരുത്ത് ജംഗ്ഷനിൽ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ . വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പിൽ വീട്ടിൽ ശ്രീജിത്ത് (21) , ആലപ്പുഴ, എരമല്ലൂർ അരയത്ത് നികർത്ത് വീട്ടീൽ വൈശാഖ് (ഇപ്പോൾ ആലങ്ങാട്,  ചിറയം കൂനമ്മാവ് റേഷൻകടക്ക് സമീപം താമസം) (29) എന്നിവരെയാണ് ബിനാനിപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആലങ്ങാട് സ്വദേശികളായ അഖിൽ, സേവ്യർ പ്രവീൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതികൾ കരിങ്ങാം തുരത്ത് ജംഗ്ഷനിൽ ബൈക്ക് നിർത്തിയിട്ട് മാർഗതടസം സൃഷ്ടിച്ചത് ഇവർ ചോദ്യം ചെയ്തിരുന്നു. അതിൻറെ വൈരാഗ്യത്തിലാണ് മർദ്ദനമഴിച്ചുവിട്ടത്. ആലുവ ഡിവൈഎസ്പി പി.കെ ശിവൻകുട്ടിയുടെ  നേതൃത്വത്തിൽ ബിനാനിപുരം പോലീസ് സ്റ്റേഷൻ  ഇൻസ്പെക്ടർ വി.ആർ.സുനിൽ   സബ്ഇൻസ്പെക്ടർ ടി.കെ.സുധീറും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എ എസ് ഐ മാരായ  പി.ജി.ഹരി,  അനിൽകുമാർ, സതീശൻ സിവിൽ പോലീസ് ഓഫീസർ ഹരീഷ് എന്നിവരുമുണ്ടായിരുന്നു