ചെന്നൈയില്‍ കാറിടിച്ച് മലയാളിയുൾപ്പെടെ രണ്ടുപേര്‍ മരിച്ചു; ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ്

ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസിൽനിന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച് മലയാളിയടക്കം ഐ.ടി. ജീവനക്കാരായ രണ്ടുയുവതികൾ മരിച്ചു. ചെന്നൈ ഓൾഡ് മഹാബലിപുരം റോഡിൽ(ഒ.എം.ആർ.) നടന്ന അപകടത്തിൽ പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗർ ‘സുരഭില’യിൽ രവിമണിയുടെ മകൾ ശ്രീലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ (23) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രിയാണ് സംഭവം. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന മോദീഷ് കുമാറിനെ (22) പോലീസ് അറസ്റ്റുചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയിൽ തെളിഞ്ഞു. സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയിൽ എത്തിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. രണ്ടുപേരും എച്ച്.സി.എൽ. കമ്പനിയിലെ ജീവനക്കാരായിരുന്നു.

മൂന്നുമാസംമുമ്പാണ് ശ്രീലക്ഷ്മി ജോലിയിൽ പ്രവേശിച്ചത്. അമ്മ: ജയലക്ഷ്മി. സഹോദരൻ: റോഹൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഐവർമഠം ശ്മശാനത്തിൽ.