Advertisement
Contact us to Advertise here
പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിലൊന്നായ ആലപ്പുഴയിൽ തനിക്ക് പകരം മുതിർന്ന പ്രവർത്തകർക്കോ, പൗരപ്രമുഖർക്കോ അല്ലെങ്കിൽ യുവാക്കൾക്കോ അവസരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. മണ്ഡലത്തിൽ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റ് തന്നെ നേരിട്ട് മത്സരിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തന്റെ തീരുമാനം വ്യക്തമാക്കിയത്.
കെ.എസ്.ഇ.ബിയിലെ അഴിമതി തുടച്ചുനീക്കി വൈദ്യുതി സൗജന്യമായി ജനങ്ങളിലേക്ക് എത്തിക്കുമെന്ന ഉറപ്പ് ആം ആദ്മി പാർട്ടി മുന്നോട്ടുവെക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി മാതൃകയിൽ മാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഇത് സൗജന്യമാക്കുന്നതിലൂടെ പ്രതിവർഷം ശരാശരി 13,000 രൂപയുടെ ലാഭം ഓരോ കുടുംബത്തിനും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതോടൊപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുമെന്നും, നാട്ടിൽ തന്നെ മാന്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ ജനകീയ പ്രഖ്യാപനങ്ങൾ പാർട്ടി നടത്തുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
ദീർഘകാലമായി ആലപ്പുഴ ജില്ലയിലെ സജീവ സാന്നിധ്യവും പാർട്ടിയുടെ സമരപോരാട്ടങ്ങളിലെ സജീവ മുഖവും നിരവധി ജനകീയ സമരങ്ങളിൽ അറസ്റ്റ് വരിക്കുകയും ചെയ്ത ശരൺദേവ് പൊന്നാട്, എ.എ.പി ആലപ്പുഴ ജില്ലാ ആക്ടിംഗ് പ്രസിഡന്റ്, OBT സൗത്ത് സോൺ സെക്ടർ 1 ഹെഡ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
2022-ലെ ഡൽഹി എം.സി.ഡി ഇലക്ഷനിൽ ഡാറ്റാ-സ്ട്രാറ്റജി ടീമിൽ അംഗമായി പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായില്ലെങ്കിലും പാർട്ടിയുടെ വിജയത്തിനായി സജീവമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും അദ്ദേഹം സജീവമാണ്. പീപ്പിൾസ് റിലീഫ് ഫോറം (PRF) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എന്ന നിലയിൽ, അന്നപൂർണ-അന്ത്യോദയ കുടുംബങ്ങളിൽ നിന്നും ഹരിതകർമ സേനയുടെ യൂസർ ഫീ പിരിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന ഇത്തരം ജനകീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Comments
0 comment