menu
ആര്‍പ്പോ... ഇര്‍റോ... അമരത്ത് " അരോമ " : നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് പുന്നമടക്കായലിലെ ജലരാജാവ് അരോമ
ആര്‍പ്പോ... ഇര്‍റോ... അമരത്ത് " അരോമ " : നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് പുന്നമടക്കായലിലെ ജലരാജാവ് അരോമ

Advertisement

Flotila

Contact us to Advertise here

ആലപ്പുഴ : 72 -ാ മത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ജലരാജാവായി അരോമ. നെഹ്റു ട്രോഫിയില്‍ പുത്തൻ താരോദയം. 4 മിനിറ്റും 23 സെക്കന്റും തുഴഞ്ഞെത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്.

രണ്ടാമനായത് നടുഭാഗമാണ്. ആറ് ഹീറ്റ്സുകളും പൂർത്തിയായ ശേഷമാണ് മത്സരം ഫൈനലിലേക്ക് കടന്നത്.


ആദ്യ ഹീറ്റ്സില്‍ വീയപുരം ഒന്നാമതെത്തി. 4.20 മിനിറ്റാണ് എടുത്ത സമയം. രണ്ടാം ഹീറ്റ്സില്‍ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സില്‍ 5 മിനിറ്റില്‍ ഏറെ സമയം എടുത്താണ് നാലു വള്ളങ്ങളും ഫിനിഷ് ചെയ്തത്. 


മൂന്നാം ഹീറ്റ്സില്‍ മേല്‍പ്പാടം ഒന്നാമതെത്തി. 4 മിനിറ്റും 17 സെക്കൻഡും എടുത്താണ് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സില്‍ അരോമ ഒന്നാമതെത്തി. 4 മിനിറ്റും 27 സെക്കൻഡും എടുത്താണ് പൂർത്തിയായത്. അഞ്ചാം ഹീറ്റ്സില്‍ നിരണവും ആറാം ഹീറ്റ്സില്‍ ആനാരിയും ഒന്നാമതെത്തി. നാല് മിനിറ്റും 28 സെക്കൻഡും എടുത്ത് നിരണം ഫിനിഷ് ചെയ്തപ്പോള്‍ 5 മിനിറ്റിന് മുകളില്‍ സമയമെടുത്താണ് ആനാരി ലക്ഷ്യസ്ഥാനത്ത് എത്തിയത്.


ഉച്ചയോടെ നെഹ്റു ട്രോഫി ജലമേള മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മുഖ്യാതിഥികളായി പങ്കെടുത്തു. 


ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി എന്നിവരും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥാണ് പതാക ഉയർത്തിയത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations