Advertisement
Contact us to Advertise here
പാർട്ടിയുടെ സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ പ്രഭാരി ഡോക്ടർ ഷെല്ലി ഒബെരോയും സംസ്ഥാന പ്രസിഡന്റ് അഡ്വ വിനോദ് മാത്യുവും ചേർന്നാണ് ആണ് ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി ആയി അലി സുജാദ് (നിലവിൽ സംസ്ഥാന സെക്രട്ടറി ), സംസ്ഥാന ട്രഷറർ ആയി ഷാജി ആന്റോ ഫ്രാൻസിസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആയി മോസസ് ഹെൻറി മോത്ത (നിലവിലെ ട്രഷറർ), സംസ്ഥാന ഇലക്ഷൻ കമ്മിറ്റി കൺവീനർ ആയി ബാലചന്ദ്ര മേനോൻ,
സ്റ്റേറ്റ് കമ്മിറ്റി ഡിസിഷൻ മോണിറ്ററിങ് ഒബ്സർവർ ആയി അരുൺ എ.ആർ (നിലവിലെ ജനറൽ സെക്രട്ടറി) എന്നിവരെയാണ് നിലവിൽ ദേശീയ നേതൃത്വം നിയമിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയെ താഴെത്തട്ടിൽ സജ്ജമാക്കുക എന്നതാണ് ഈ പുനഃസംഘടനയുടെ പ്രധാന ലക്ഷ്യം. ജില്ലാ-മണ്ഡലം തലങ്ങളിലും വരും ദിവസങ്ങളിൽ വിപുലമായ പുനക്രമീകരണങ്ങൾ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കാൻ ഈ മാറ്റങ്ങൾ ഊർജ്ജം പകരും. കൂടുതൽ ജനകീയമായ രീതിയിൽ സംഘടനയെ മുന്നോട്ട് കൊണ്ടുപോകാനാണ് പാർട്ടി ലക്ഷ്യമിടുന്നത് - അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നേതൃത്വം ചുമതലയേൽക്കുന്നതോടെ കേരളത്തിലെ മൂന്നാം ബദൽ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ വേഗത കൈവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Comments
0 comment