menu
കൊടും വിഷമുള്ള പാമ്പുകള്‍ മാളം വിട്ട് പുറത്തേക്ക് : ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടിലെത്തും
കൊടും വിഷമുള്ള പാമ്പുകള്‍ മാളം വിട്ട് പുറത്തേക്ക് : ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വീട്ടിലെത്തും

Advertisement

Flotila

Contact us to Advertise here

പത്തനംതിട്ട : വേനല്‍ച്ചൂട് കടുത്തതോടെ ഇഴജീവികള്‍ മാളംവിട്ട് പുറത്തിറങ്ങുന്നതിനാല്‍ ജാഗ്രത പുലർത്തണം. തണുപ്പ് തേടി ഭിത്തിക്കരികിലും വാതില്‍ ഭാഗങ്ങളിലും വിഷപ്പാമ്പുകളെത്തും.

വള്ളിക്കോട് വീടിന്റെ വിറകുപുരയില്‍ നിന്ന് മൂർഖനെ കണ്ടെത്തിയത് കഴിഞ്ഞയാഴ്ചയാണ്. മലയോര ജനവാസമേഖലയില്‍ നിന്ന് രാജവെമ്പാലകളെയും പിടികൂടി.


കഴിഞ്ഞ ദിവസം കൊടുമണ്‍ ചാലാപ്പറമ്പില്‍ വീടിന്റെ വാതിലിനോട് ചേർന്ന് പെരുമ്പാമ്പിനെ കണ്ടെത്തി. കൊടുമണ്ണില്‍ അടുത്തിടെ വീട്ടുപറമ്പില്‍ പെരുമ്പാമ്പിനെയും കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു.


ഉഗ്രവിഷമുള്ള പാമ്പുകള്‍ വീട്ടുപരിസരങ്ങളില്‍ എത്തുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. വേനല്‍ അവധിക്കാലമായതിനാല്‍ കുട്ടികള്‍ വീട്ടുമുറ്റങ്ങളില്‍ കളിക്കുമ്പോള്‍ കരുതല്‍ വേണമെന്ന് പാമ്പുപിടിത്തക്കാർ ഓർമ്മിപ്പിക്കുന്നു.


ഇണചേരും കാലം

ഡിസംബർ മുതല്‍ പാമ്പുകള്‍ ഇണചേരുന്ന കാലമാണ്. ഈ സമയത്ത് ഇവയ്ക്ക് അക്രമസ്വഭാവം ഏറും. ഇണയെ കണ്ടെത്താനും തണുപ്പ് തേടിയും കരിയിലകള്‍ക്കടിയിലും ഇടുങ്ങിയ ഭാഗങ്ങളിലും പാമ്പുകള്‍ പതുങ്ങി കിടക്കും. ഈ സമയത്ത് പാമ്പുകളെ കരുതലോടെ മാത്രമേ സമീപിക്കാവൂ.


ജില്ലയില്‍ റാന്നി, കോന്നി വനം ഡിവിഷനുകളിലും ആലപ്പുഴ ജില്ലയിലും വനംവകുപ്പിന്റെ ആർ.ആർ.ടിയാണ് പാമ്പുകളെ പിടിക്കുന്നത്.


ഈ മാസം ജില്ലയില്‍ പിടിച്ച പാമ്പുകളുടെ എണ്ണം : 242


ലൈസൻസുള്ള പാമ്പ് പിടുത്തക്കാർ : 34

ജാഗ്രത

സന്ധ്യാസമയവും രാവിലെയും,

വേനല്‍ മഴക്കിടെ തവളകളെ ഇരയാക്കാൻ പാമ്പിറങ്ങും


വൃത്തി വേണം

& diams ; വീടിന്റെ അകവും പുറവും വൃത്തിയായി സൂക്ഷിക്കണം

& diams ; വാതിലുകള്‍, ജനലുകള്‍ എന്നിവയ്ക്ക് സമീപം തൊണ്ട്, വൈക്കോല്‍, വിറക് എന്നിവ ഇടരുത്.

& diams ; ചെരുപ്പ്, ഷൂസ്, ഹെല്‍മറ്റ് എന്നിവ ധരിക്കും മുൻപ് പരിശോധിക്കണം

& diams ; അടുക്കള, വാട്ടർടാങ്ക്, ഓവുചാല്‍ എന്നീ തണുപ്പുള്ള സ്ഥലങ്ങളും ശ്രദ്ധിക്കണം

& diams ; വീടിനുള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകള്‍ വെട്ടണം.

പാമ്പിനെ കണ്ടാല്‍ വിളിക്കാം

വനംവകുപ്പിന്റെ ആർ.ആർ.ടി നമ്പരുകള്‍

റാന്നി : 8547600927, കോന്നി : 8547600600.

സർപ്പ ആപ്പില്‍ ചിത്രവും ലൊക്കേഷനും അറിയിക്കാം.

ആന്റിവെനമുള്ള ആശുപത്രികള്‍

പാമ്പ് കടിയേല്‍ക്കുമ്പോള്‍ ശരീരത്തിലെത്തുന്ന വിഷാംശത്തെ നിർവീര്യമാക്കാൻ നല്‍കുന്ന പ്രതിരോധ മരുന്നാണ് ആന്റിവെനം. ജില്ലാ ആശുപത്രി കോഴഞ്ചേരി. പത്തനംതിട്ട, അടൂർ ജനറല്‍ ആശുപത്രികള്‍, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ആന്റിവെനം ലഭിക്കും.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations