Advertisement
Contact us to Advertise here
കാലവർഷത്തോടനുബന്ധിച്ച് റോഡുകളിൽ നടന്നുകൊണ്ടിരുന്ന കുഴിയടക്കൽ മൂവാറ്റുപുഴയിൽ ഈ വർഷം നടന്നിട്ടില്ല. മൂവാറ്റുപുഴ എംഎൽഎ ഈ പ്രവർത്തനങ്ങൾക്ക് ശ്രദ്ധ കൊടുക്കാത്തതിന്റെ ഭാഗമായിട്ടാണ് റോഡുകളുടെ അവസ്ഥ ഇത്രത്തോളം പരിതാപകരമായത്. നഗര വികസനത്തിൽ ഇടപെടുന്നതിൽ പരാജയമായ മൂവാറ്റുപുഴ എംഎൽഎ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിലെങ്കിലും ഇടപെടണം..
" കൂടുതൽ മികച്ച മൂവാറ്റുപുഴയാണ് "
എന്നാണ് കുഴൽനാടൻ വഴി നീളെ പോസ്റ്റർ ഒട്ടിച്ച് മൂവാറ്റുപുഴക്കാരോട് പറയുന്നത് ?
മൂവാറ്റുപുഴ നഗര വികസനത്തിനായി കിഫ്ബിയിൽ നിന്ന് 32 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ട് ഒന്നര വർഷം പൂർത്തിയായിരിക്കുന്നു.ആവശ്യത്തിന് പണം ലഭിച്ചിട്ടും നഗരവികസനത്തിലെ തടസം മാറ്റുവാൻ പോലും MLA യായ കുഴൽനാടന് കഴിയുന്നില്ല
മൂവാറ്റുപുഴ നഗരത്തിലെ റോഡിലെ കുഴി പോലും അടക്കാൻ കഴിയാത്ത MLA വെറും വാഴയാണ് എന്നാണ് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആരോപിച്ചത്.
Comments
0 comment