Advertisement
Contact us to Advertise here
മുവാറ്റുപുഴയിൽ പൂർണ തോതിൽ അണ്ടർ ഗ്രൗണ്ട് രീതിയിൽ വൈദ്യുതി കേബിളുകൾ മാറ്റുമെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ക്ലീൻ മുവാറ്റുപുഴ കാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുവാറ്റുപുഴ നിർമ്മല ഹൈസ്കൂൾ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ പി.പി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. നഗരം മാലിന്യ മുക്തമാക്കുന്നതിനും സൗന്ദര്യവത്ക്കരണത്തിനുമായി 10 ഇന പരിപാടികൾ നഗരസഭ നടപ്പാക്കും എന്ന് ചെയർമാൻ പി പി എൽദോസ് പറഞ്ഞു.
6 മാസം കൊണ്ട് പുഴയോര മാലിന്യ മുക്ത നഗരമായി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഭൗമദിന സന്ദേശം നൽകിയ ഫാ. ഡേവിസ് ചിറമേൽ 101 ഇലഞ്ഞിമരം മൂവാറ്റുപുഴക്കായി സമ്മാനിച്ചു.
ക്ലീൻ മുവാറ്റുപുഴ ക്യാമ്പയിൻ്റെ ഭാഗമായി സർക്കാർ ഓഫീസുകൾ, സ്കൂളുകൾ,കോളേജുകൾ എന്നിവ പൂർണതോതിൽ ആദ്യഘട്ടത്തിൽ ശുചീകരണം നടത്തും.
പിന്നീട് ഈ സ്ഥാപനങ്ങളിൽ ജനകീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. മർച്ചൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ എല്ലാ വ്യാപാര വ്യവസായ സ്ഥാപനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രസിഡന്റ് അജ്മൽ ചക്കുങ്കൽ അറിയിച്ചു.
മുവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ഇലഞ്ഞിമരം നട്ട് സി ഐ എം കെ സജീവ് സംസാരിച്ചു.
മുവാറ്റുപുഴ നഗരസഭ, ട്രീ പണ്ടപ്പിള്ളി, നിർമല കോളേജ് - നിർമ്മല സ്കൂൾ, മച്ചന്റ്സ് അസോസിയേഷൻ എന്നി സംഘടനകളുടെ നേതൃത്വത്തിലാണ് ക്ലീൻ മുവാറ്റുപുഴ ക്യാമ്പയിൻ പദ്ധതി നടപ്പാക്കുന്നത്.
ഒരു വർഷം കൊണ്ട് പദ്ധതി വിജയകരമായി പൂർത്തിയാകുമെന്ന് പദ്ധതി ചീഫ് കോർഡിനേറ്റർ ഫാ ഡോ ആന്റണി പുത്തൻകുളം പറഞ്ഞു.
എക്സൈസ് ഡ്യൂട്ടി കമ്മീഷണർ പി.വി.ഏലിയാസ്, നഗരസഭ വൈസ് ചെയർമാൻ സിനി ബിജു, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം അബ്ദുൾ സലാം, കൗൺസിലർമാരായ ജോസ് കുര്യാക്കോസ്, ജിനു മടക്കൽ, അമൽ ബാബു, ജോളി മണ്ണൂർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ, നിർമ്മല കോളേജ് പ്രിൻസിപ്പാൾ ഡോ. കെ. വി. തോമസ് , ദീപു ജേക്കബ്, സി.വി ജോസ്, ജോൺ കുര്യാക്കോസ്, എൽദോ ബാബു വട്ടക്കാവിൽ, രാജീവ് നായർ, രാജേഷ് മാത്യു എന്നിവർ സംസാരിച്ചു.
Comments
0 comment