Advertisement
Contact us to Advertise here
മലയാള സിനിമയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ അതുല്യ പ്രതിഭയാണ് പത്മവിഭൂഷൺ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രതിഭ സിനിമജീവിതത്തിൽ അൻപതു വർഷം പിന്നിടുന്നു. മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ശ്രീ. അടൂർ ഗോപാലകൃഷ്ണനെ ആദരിക്കുന്നതിനും അദ്ദേഹത്തിന്റെ സ്വയംവരം സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കുന്നതിനുമായി നിർമല കോളേജും മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായി നടത്തുന്ന അടൂർ ഫിലിം ഫെസ്റ്റിവൽ ഇന്ന് തുടങ്ങും. 2022 ജൂൺ 23, 24 തീയതികളിലായി നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ഇന്ന് (23.06.2022) 02.30ുാ-ന് കോളേജ് ഓഡിറ്റോറിയത്തിൽ കൂടുന്ന യോഗത്തിൽ പത്മവിഭൂഷൺ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ നിർവഹിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ കെ. വി. തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിന് സംസ്ഥാന ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറിയുമായ ശ്രീ. പ്രകാശ് ശ്രീധർ സ്വാഗതം അർപ്പിക്കും. മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡറ്റ് ശ്രീ. യു. ആർ. ബാബു ആശംസാപ്രസംഗം നടത്തും. അനന്തരം, എലിപ്പത്തായം, നാല് പെണ്ണുങ്ങൾ, കൊടിയേറ്റം, മതിലുകൾ, സ്വയംവരം എന്നീ സിനിമകളാണ് ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നത്. നാളെ (ജൂൺ 24)-ാം കോളേജ് മാനേജർ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടത്തിൽ അധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തിൽ അടൂർ ഗോപാലകൃഷ്ണനുമായി സംവാദവും ഉണ്ടായിരിക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. വി. തോമസ്-ന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ ഫിലിം ഫെസ്റ്റിവലിന്റെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ചു വരുന്നു. പരിപാടികൾക്ക് ഫാദർ ജസ്റ്റിൻ കണ്ണാടൻ (ബർസാർ), ശ്രീ. യു ആർ ബാബു, ശ്രീ. പ്രകാശ് ശ്രീധർ, ഫാദർ ഫ്രാൻസിസ് മൈക്കിൾ, ഡോ. സനീഷ് പി ബി, ഡോ. മനു സ്‌കറിയ, സീമ ജോസഫ്, ശ്രീ. അഗസ്റ്റ്യൻ ബെന്നി, ഡോ. ജാസ്മിൻ മേരി പി. ജെ., ഡോ ടൃ അർമിള ആന്റണി, നീന തോമസ് , ലൗലി എബ്രഹാം, ഡോ. ശോഭിത ജോയി, അഞ്ജന ബിജു, മധു നീലകണ്ഠൻ, പി എ സമീർ, അഡ്വ ബി അനിൽ, എൻ പി പീറ്റർ, എം എസ് ബാലൻ, കെ.ആർ സുകുമാരൻ, സണ്ണി വർഗീസ്, ജയകുമാർ ചെങ്ങമനാട്, ജീവൻ ജേക്കബ്, ഇ.ഐ. ജോർജ് എന്നിവർ നേതൃത്വം നല്കും. മൂൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക്: 9387219468 & 9447900957
Comments
0 comment