menu
നിങ്ങൾ വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണോ. ഈ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സ് ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം.
നിങ്ങൾ വാട്സ് ആപ്പ് ഉപയോഗിക്കുന്നവരാണോ. ഈ കാര്യങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ വാട്സ് ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം.

Advertisement

Flotila

Contact us to Advertise here

ഇന്ത്യന്‍ ഐ ടി നിയമം അനുസരിച്ചാണ് വാട്സ് ആപ്പ്നടപടി സ്വീകരിച്ചത്.

സ്പാമിങ് , സ്‌കാമിങ് , ഉൾപടേ മറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്താലാണ് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുക. അക്കൗണ്ട് നിരോധിച്ചാല്‍ വാട്സ് ആപ്പ്തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അക്കൗണ്ട് ഉപയോഗിക്കാന്‍ അനുമതി ഇല്ല എന്ന സന്ദേശം എത്തും.


അക്കൗണ്ടിന് നിരോധനം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.


അറിയാവുന്ന ഉപയോക്താക്കളുമായും , നിങ്ങളുടെ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ താല്പര്യമുള്ളവരുമായും മാത്രം ആശയവിനിമയം നടത്തുക.


കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഉള്ളവരെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുന്നതിന് മുമ്പ് അവരില്‍ നിന്ന് അനുമതി തേടുക.


ആവശ്യപ്പെടാത്ത പ്രമോഷണല്‍ അല്ലെങ്കില്‍ ആവര്‍ത്തന സന്ദേശങ്ങള്‍ അയക്കാതിരിക്കുക.


വാട്സ്ആപ്പിന്റെ സേവന നിബന്ധനകള്‍ പാലിക്കുക.


ഗൂഗിള്‍ പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ ആപ്പ്സ്റ്റോര്‍ പോലുള്ള വിശ്വസനീയമായഇടങ്ങളില്‍ നിന്ന് മാത്രം വാട്സ്ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.


വാട്സ് ആപ്പ്അല്ലെങ്കില്‍ വാട്സ് ആപ്പ് ബിസിനസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ വാട്സ് ആപ്പ് വെബ്സൈറ്റും സന്ദര്‍ശിക്കാവുന്നതാണ്.


നിയമങ്ങളും നിബന്ധനകളും പാലിച്ച് വാട്സ് ആപ്പ് ഉപയോഗിക്കൂ.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations