menu
തണൽ പാലിയേറ്റീവ് മൂവാറ്റുപുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
തണൽ പാലിയേറ്റീവ് മൂവാറ്റുപുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പാലിയേറ്റീവ് മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു.

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : സ്റ്റഡി ക്ലാസ് ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കരീം വാഴക്കാട് " സാന്ത്വന പരിചരണം നാം ഏറ്റെടുത്ത ദൗത്യം ലക്ഷ്യത്തിലെത്തണമെങ്കിൽ " എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

പാലിയേറ്റീവ് പ്രവർത്തകർക്കുള്ള പ്രാക്ടിക്കൽ ക്ലാസ് തണൽ മുടിക്കൽ ഡയറക്ടർ K E ഹിലാൽ " രോഗി പരിചരണം സന്നദ്ധ പ്രവർത്തകരുടെ ഉത്തരവാദിത്വം " എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.


തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി എ ബാവ അധ്യക്ഷത വഹിച്ചു. തണൽ ചാരിറ്റബിൾ സെക്രട്ടറി നാസർ ഹമീദ് സ്വാഗതം ആശംസിച്ചു. സജീവ വളണ്ടിയർമാർക്ക് തണൽ ഫിസിഷ്യൻ ഡോക്ടർ ജേക്കബ് തണലിന്റെ ഉപഹാരം നൽകി ആദരിച്ചു.


കെ കെ മുസ്തഫ നന്ദി പ്രകാശനം നടത്തി. വ്യത്യസ്ത പാലിയേറ്റീവ് സംഘടനകളെ പ്രതിനിധീകരിച്ച് പ്രതിനിധികൾ പങ്കെടുത്തു. തണൽ കലാകാരന്മാരുടെ ഗാന വിരുന്നോടെ പരിപാടി അവസാനിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations