തൈകാട്ടുശ്ശേരിയിലെ യുവാക്കൾക്ക് ലഹരി മിശിഹയുടെ കാൽപന്തുകളി

ആലപ്പുഴ : മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഇപ്പോഴത്തെ കാലത്ത് ചേർത്തല താലൂക്കിലെ ഒരു പറ്റം ആൾക്കാരുടെ കൂട്ടായ്മ തൈകാട്ടുശ്ശേരി SNSJHS ഗ്രൗണ്ടിൽ എല്ലാദിവസവും രാവിലെ വളരെ വാശിയേറിയ ഫുട്ബോൾ മത്സരം നടക്കാറുണ്ട്.

ഇതുമൂലം ഒരു നാട്ടിലെ വളർന്നു വരുന്ന യുവജനങ്ങൾക്ക് നല്ലൊരു ആരോഗ്യവും സന്തോഷവുമായ സംസ്‍കാരം സൃഷ്ടിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. 


ഈ കൂട്ടായ്മയിൽ യുവജനങ്ങൾക്ക് പ്രചോദനവും മാർഗദർശിയുമായി കൂടെ കട്ടക്ക് നിൽക്കുന്നത് മൂന്നു സീനിയർ മുൻ ഫുട്ബോൾ പ്ലയെർസ് ആയ സിം ജോർജ് , ഗിരീഷ് , അനിൽ കുമാർ എന്നിവരാണ്. ഇവരുടെയെല്ലാം റോൾ മോഡൽ  കാൽപന്തുകളിയുടെ രാജാവായ ലയണൽ മെസ്സിയാണ്.