മൂവാറ്റുപുഴ ഗവൺമെന്റ് ഹോമിയോ ആശുപത്രിയിൽ വെള്ളം കയറിയതിന്റെ ഭാഗമായി മരുന്നും മറ്റൊരു സാധനസാമഗ്രികളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിന് ജീവനക്കാരോടൊപ്പം ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് രംഗത്തിറങ്ങി.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അനീഷ് എം മാത്യു , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറി സജി ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.