കൂത്തുപറമ്പ് രക്തസാക്ഷികളെ അപമാനിച്ച മാത്യു കുഴൽ നാടൻ എംഎൽഎയുടെ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.

മൂവാറ്റുപുഴ :

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. DYFI ജില്ലാ പ്രസിഡന്റ്‌ അനീഷ് എം മാത്യു , സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരൻ , ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് നിഖിൽ ബാബു , സിപിഐഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രൻ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിജോ എബ്രഹാം , ജില്ലാ കമ്മറ്റി അംഗങ്ങളായ അഷ്കർ പി എ , അരുൺ അശോകൻ , ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, ബ്ലോക്ക് പ്രസിഡന്റ്‌ റിയാസ്ഖാൻ എം എ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൽദോസ് ജോയ് എന്നിവർ സംസാരിച്ചു.