വൈഭവ് 80 പന്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ 15 വീതം സിക്സും ഫോറുമാണ് താരം നേടിയത്. ആയുഷ് മാത്രേ 53 റണ്‍സുമായി തിളങ്ങി. 32 റണ്‍സ് നേടിയ വേദാന്ത് ത്രിവേദിയും 30 റണ്‍സ് നേടിയ വിഹാന്‍ മല്‍ഹോത്രയും വേഗത്തില്‍ പുറത്തായപ്പോള്‍ ഇന്ത്യയുടെ സ്കോറിംഗ് വേഗത കുറഞ്ഞു.
തുടരെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ഇന്ത്യ 400 കടക്കുമോ എന്ന സംശയം വന്നുവെങ്കിലും അഭിഗ്യാന്‍ കുണ്ടു (40), കനിഷ്ക് ചൗഹാന്‍ (പുറത്താകാതെ 20 പന്തില്‍ 37) റണ്‍സ് എന്നിവരുടെ ബാറ്റിംഗ് പ്രകടനം ഇന്ത്യയെ 411/9 എന്ന സ്കോറിലേക്ക് എത്തിച്ചു.
ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ മൂന്നും അലക്സ് ഗ്രീന്‍, സെബാസ്റ്റ്യന്‍ മോര്‍ഗന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.