ആക്രമണം നടത്തിയ രണ്ട് ഡ്രോണുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഡ്രോണുകള്‍ തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലകള്‍ക്ക് സമീപമാണ് പതിച്ചത്. ചെറിയ രീതിയില്‍ തീപിടുത്തം ഉണ്ടായെങ്കിലും ഈ സംഭവത്തില്‍ ആർക്കും പരുക്കേല്‍ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധസേന വ്യക്തമാക്കി.ഡ്രോണ്‍ ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടിയതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.
പേർഷ്യൻ ഗള്‍ഫിനോട് ചേർന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് തനുര, രാജ്യത്തിന്റെ പ്രാഥമിക എണ്ണ ശുദ്ധീകരണ, കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇതുവരെ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ ഇറാൻ ആക്രമണങ്ങള്‍ നടത്തി.
അതേസമയം, ബഹ്റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനത്തേക്കും ഇറാൻ ആക്രമണം അഴിച്ചുവിടുകയുണ്ടായി. സംഘർഷത്തില്‍ ഗള്‍ഫ് മേഖലയില്‍ മരണം ആറായി. ജനവാസ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അപലപനീയമെന്ന് ജിസിസി കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നു.
Story Highlights : Iranian drone hits Saudi Aramco's Ras Tanura refinery