Çvv
തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നടി ശ്വേതാ മേനോനെയും നെടുമങ്ങാട്ട് യുവരാജ് ഗോകുലിനെയും പരിഗണിക്കുന്നതോടെ തിരഞ്ഞെടുപ്പ് ഗോദയില്‍ വലിയ അട്ടിമറികളാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂവെങ്കിലും വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ തന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു കഴിഞ്ഞു. ശനിയാഴ്ച രാവിലെ നര്‍മദ കോംപ്ലക്സിന് സമീപം ചുവരെഴുതിക്കൊണ്ട് ശ്രീലേഖ പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കും.
ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന് കൈമാറിയ 52 മണ്ഡലങ്ങളിലെ പ്രാഥമിക പട്ടികയിലാണ് സിനിമ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇടംപിടിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറയില്‍ ട്വന്റി 20 തലവന്‍ സാബു ജേക്കബ് മത്സരിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെങ്കിലും, അദ്ദേഹം തയ്യാറായില്ലെങ്കില്‍ ശ്വേതാ മേനോനെ കളത്തിലിറക്കാനാണ് നീക്കം. നെടുമങ്ങാട്ട് യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ യുവരാജ് ഗോകുലിനെയാണ് പാര്‍ട്ടി മുഖ്യമായും പരിഗണിക്കുന്നത്. ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുട്ടനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.
മറ്റ് പ്രധാന മണ്ഡലങ്ങളിലെ സാധ്യതകള്‍ ഇങ്ങനെയാണ് :
നേമം : രാജീവ് ചന്ദ്രശേഖര്‍
കഴക്കൂട്ടം : വി. മുരളീധരന്‍
കാട്ടാക്കട : പി.കെ. കൃഷ്ണദാസ്
തിരുവനന്തപുരം : കരമന ജയന്‍, ജി. കൃഷ്ണകുമാര്‍, രാജശേഖരന്‍ നായര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
പാലക്കാട് : ശോഭാ സുരേന്ദ്രന്‍
കാഞ്ഞിരപ്പള്ളി : കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരനെതിരെ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തൃശ്ശൂരിലേക്കാണ് പത്മജയെ പരിഗണിക്കുന്നത്. തൃശ്ശൂരില്‍ പത്മജ ഇല്ലെങ്കില്‍ ക്രൈസ്തവ സമുദായത്തില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വത്തെ സ്ഥാനാര്‍ത്ഥിയാക്കാനാണ് എന്‍.ഡി.എ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ലോക്‌സഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നിലെത്തിയ വട്ടിയൂര്‍ക്കാവ് ഇത്തവണ തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ആര്‍. ശ്രീലേഖയെപ്പോലെയുള്ള കരുത്തുറ്റ വ്യക്തിത്വത്തെ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.
മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസ്, ഷൊര്‍ണൂരില്‍ ശങ്കു ടി. ദാസ്, പാലായില്‍ ഷോണ്‍ ജോര്‍ജ് തുടങ്ങിയവരും ബി.ജെ.പി കേന്ദ്രഘടകത്തിന് നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബി.ഡി.ജെ.എസിന് 30 സീറ്റുകളും ട്വന്റി 20-യ്ക്ക് 10 മുതല്‍ 12 സീറ്റുകള്‍ വരെയും നല്‍കാനാണ് ആദ്യഘട്ട ധാരണ. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമായി വൈകുമെങ്കിലും വട്ടിയൂര്‍ക്കാവ് പോലുള്ള എ ക്ലാസ് മണ്ഡലങ്ങളില്‍ പ്രചാരണം നേരത്തെ തുടങ്ങാനാണ് ബി.ജെ.പി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആറ്റിങ്ങലില്‍ ഡെപ്യൂട്ടി മേയര്‍ ആശാനാഥ് മത്സരിക്കാനാണ് സാധ്യത.