ഇന്ന് രാവിലെയോടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. എല്‍പിജി, വാണിജ്യ സിലിണ്ടറുകള്‍, സിഎൻജി എന്നീ മൂന്നിനും നടപടി ബാധകമാകും. ഇവയുടെ വിതരണമടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സർക്കാരിനും പൊലീസിനും നടപടി വഴി നേരിട്ട് ഇടപെടാനാകും. അഞ്ചില്‍ കൂടുതല്‍ ഗാർഹിക സിലിണ്ടറുകള്‍ കൊവശം വച്ചാല്‍ അത് പിടിച്ചെടുക്കാൻ പൊലീസിന് കഴിയും. ഗാർഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ പൊലീസിന് കഴിയും.
പെട്രോളിയം ഉല്‍പ്പന്ന ക്ഷാമം ഭാരതത്തില്‍ പാചകവാതക മേഖലയെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് നടപടിയെന്നാണ് സർക്കാർ വിശദീകരണം. ഇതിനായി എല്‍പിജി സിലിണ്ടർ ബുക്കിങ് ഇടവേള 21 ദിവസത്തില്‍ നിന്ന് 25 ദിവസമായി സർക്കാർ നീട്ടിയിട്ടുണ്ട്. റെസ്‌റ്റോറന്റുകള്‍, ഓട്ടോമൊബൈലുകള്‍, മറ്റ് മേഖലകള്‍ എന്നിവയ്‌ക്കുള്ള എല്‍പിജി പ്രശ്‌നങ്ങള്‍ക്കായി, പെട്രോളിയം മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന അവശ്യ സേവനങ്ങള്‍ തടസപ്പെടാതിരിക്കാൻ സർക്കാർ ഉപയോഗിക്കുന്ന നിയമമാണ് എസ്മ. ആശുപത്രികള്‍, വൈദ്യുതി, ജലവിതരണം, പൊതുഗതാഗതം തുടങ്ങിയ സേവനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യൻ ഭരണഘടനയിലെ കണ്‍കറന്റ് ലിസ്റ്റിലാണ് നമ്പർ 33 പ്രകാരം ഇന്ത്യൻ പാർലമെന്റ് നിർമിച്ച ഒരു നിയമമാണ്.