നഗരസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ആശുപത്രിയുടെ വികസന സമിതി ( ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റി ) ഇതുവരെ രൂപീകരിക്കാത്തത് ഭരണ സ്തംഭനംമൂലമാണ്.
ചെയർപേഴ്സൻ്റെയും ചില സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻമാരുടെ ഭർത്താക്കന്മാരുടെ നേതൃത്വത്തിൽ നഗരസഭ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ ലീവിൽ പോയത്. ഉദ്യോഗസ്ഥർ ലീവിൽ പോയതും ചില ഉദ്യോഗസ്ഥാർ ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയതുമാണ് സ്തംഭനത്തിൻ്റെ പ്രധാന കാരണം !
മാനേജ്മെന്റ് കമ്മറ്റിയിൽ വരുന്നത് സ്ഥലം എംഎൽഎ, എം പി, നഗരസഭ അധ്യക്ഷ , ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ, വാർഡ് കൗൺസിലർ , വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ,പിഡബ്ല്യുഡി , കെഎസ്ഇബി തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരാണ് കമ്മറ്റിയിൽ അംഗങ്ങളായി വരുന്നത്. ഈ മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തനം ഇല്ലാതായിട്ട് നാളുകൾ ഏറെയായിരിക്കുന്നു.
മേൽപ്പറഞ്ഞ ആരോഗ്യ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾക്ക് എല്ലാം തീരുമാനമെടുക്കുകയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നടത്തുകയും ചെയ്യേണ്ടത് മാനേജിംങ്ങ് കമ്മിറ്റിയാണ്.
കഴിഞ്ഞ കൗൺസിലിന്റെ കാലഘട്ടത്തിലും ആറ് ഏഴ് മാസങ്ങൾ കൂടുമ്പോഴാണ് ഈ യോഗങ്ങൾ വിളിച്ചു കൂട്ടാൻ സമിതികളുടെ അധ്യക്ഷനായ ചെയർപേഴ്സൺ തയ്യറാകാറുള്ളു.
ഈ രീതി തുടരാനാണ് ഇപ്പോഴത്തെ യുഡിഎഫ് ഭരണസമിതിയും തീരുമാനിക്കുന്നതെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് സിപിഐ എം മുൻസിപ്പൽ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.