മുണ്ടക്കയം സ്വദേശിയായ രോഗിയോട് കൈക്കൂലിയായി 5000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ സുജിത്ത് കുമാറിനെ വിജിലൻസ് പിടികൂടുകയായിരുന്നു. ശസ്ത്രക്രിയക്ക് മുമ്പ് ഡോക്ടർ 2000 രൂപ വാങ്ങിയിരുന്നു. തുടർന്നാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ രോഗിയെ സർജറിക്ക് വിധേയനാക്കിയത്. സർജറി കഴിഞ്ഞ് വാർഡിൽ വച്ച് രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് രോഗിയുടെ മകൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു