menu
ആളിക്കത്തി ബംഗ്ലാദേശ് : 5 റൗണ്ട് വെടിവച്ച് പൊലീസ് , ഇതുവരെ 133 മരണം
ആളിക്കത്തി ബംഗ്ലാദേശ് : 5 റൗണ്ട് വെടിവച്ച് പൊലീസ് , ഇതുവരെ 133 മരണം

Advertisement

Flotila

Contact us to Advertise here

ധാക്ക : തൊഴിൽ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി.

നിയമം ലംഘിക്കുന്നവരെ കണ്ടാൽ വെടിവെയ്ക്കാൻ സർക്കാർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച ധാക്കയിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർത്ഥികൾക്ക് നേരെ അഞ്ച് റൗണ്ടാണ് പൊലീസ് വെടിവയ്പുണ്ടായത്. യൂനിവേഴ്സിറ്റികളിൽ തുടങ്ങിയ വിദ്യാർഥി പ്രക്ഷോഭം പ്രതിപക്ഷം കൂടി ഏറ്റെടുത്തതോടെയാണ് രാജ്യമെങ്ങും പടർന്നത്.


വ്യാഴാഴ്ച മുതൽ ഇന്റർനെറ്റ് , ടെക്സ്റ്റ് മെസേജ് സേവനങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്. സർക്കാർ ജോലികളെ ക്വാട്ട നയത്തിനെതിരെയാണ് പ്രതിഷേധം. നിരവധിയിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. സൈനികർ പ്രധാന ഇടങ്ങളിൽ ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ചു. ആയിരത്തിലേറെ പേർക്ക് സംഘർഷങ്ങളിൽ പരുക്കേറ്റിട്ടുണ്ട്. 300 ലേറെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു.


ബംഗ്ലാദേശിലെ സർക്കാർ ജോലികളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങൾക്കുള്ള 30 ശതമാനം സംവരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ തെരുവുയുദ്ധം തുടങ്ങിയത്. 1971 ൽ പാക്കിസ്ഥാനെതിരായ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയവരുടെ പിൻഗാമികൾക്ക് മൂന്നിലൊന്ന് സർക്കാർ തസ്തികകൾ സംവരണം ചെയ്യുന്നതാണ് വിവാദ നിയമം. 17 കോടി ജനസംഖ്യയുള്ള ബംഗ്ലാദേശിൽ 3.2 കോടിയോളം ചെറുപ്പക്കാരാണ് തൊഴിൽരഹിതരായുള്ളത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations