menu
മയക്കുമരുന്നിനെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മയക്കുമരുന്നിനെതിരെ എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി മൂവാറ്റുപുഴയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : മൂവാറ്റുപുഴ നഗരത്തെ മയക്കുമരുന്ന് മാഫിയഹബ്ബ് ആക്കാൻ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ പറഞ്ഞു.

മൂവാറ്റുപുഴ നഗരം മയക്കുമരുന്ന് ലഹരിമാഫിയാ സംഘങ്ങളുടെ സ്വൈര്യവിഹാര കേന്ദ്രമായി മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 


നാട്ടിൽ നിരവധി ചെറുപ്പക്കാരുൾപ്പെടെ ഇവരുടെ ക്യാരിയേഴ്സ് ആവുകയും മയക്കുമരുന്നിന് അടിമയാകുകയുമാണ്. 


ഇവിടത്തെ മയക്കുമരുന്ന് ലഹരി മാഫിയ സംഘത്തെ അമർച്ച ചെയ്യുവാൻ എക്സൈസ് പോലീസ് സംവിധാനം സംയുക്തമായി ശക്തമായ പ്രവർത്തനം നടത്തണമെന്നും എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും തദ്ദേശസ്ഥാപനങ്ങളും സജീവമായ ഇടപെടൽ നടത്തണമെന്നും എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് കൊണ്ട് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു. 


എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് സൈജൽ പാലിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം കെഎ നവാസ് , എ.ഐ.വൈ.എഫ്ജില്ല സെക്രട്ടറി ഗോവിന്ദ് എസ്. കുന്നുംപുറത്ത് , അഡ്വ. അജിത്ത് എൽ. എ , പോൾ പൂമറ്റം , കെ പി അലികുഞ്ഞ് , ഫൗസിയ അലി , അൻഷാജ് തേനാലി തുടങ്ങിയവർ സംസാരിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations