menu
കോട്ടപ്പടിയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി ജുവൽ ജൂഡി : വനപാലകർക്ക് കൈമാറി
കോട്ടപ്പടിയിൽ കൂറ്റൻ രാജവെമ്പാലയെ പിടികൂടി ജുവൽ ജൂഡി : വനപാലകർക്ക് കൈമാറി

Advertisement

Flotila

Contact us to Advertise here

കോതമംഗലം : കോട്ടപ്പടിയിൽ കൂറ്റൻ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. വടക്കുംഭാഗം പുതുക്കുന്നത്ത് ജോൺസന്റെ തറവാടിനോട് ചേർന്നുള്ള കുളത്തിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്.

കുളത്തിൽ ചേരയെ പിടികൂടാനായി ഇറങ്ങിയ രാജവെമ്പാലയെയാണ് സർപ്പ വോളണ്ടിയർ അംഗം ജുവൽ ജൂഡി സുരക്ഷിതമായി ബാഗിലാക്കിയത്.


ഇതിനു മുമ്പും ജുവൽ ജൂഡി അനവധി രാജവെമ്പാലയെ സുരക്ഷിതമായി റെസ്ക്യൂ ചെയ്തിട്ടുണ്ട്. 


പിടികൂടിയ രാജവെമ്പാലയെ തുടർന്ന് മേക്കപ്പാല ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ജനവാസ മേഖലയോട് ചേർന്ന് കൂറ്റൻ രാജവെമ്പാലയെ കണ്ടെത്തിയത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയെങ്കിലും ജുവൽ ജൂഡിയുടെ വിദഗ്ധമായ ഇടപെടലിലൂടെ പാമ്പിനെ സുരക്ഷിതമായി പിടികൂടാനായത് ആശ്വാസമായി.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations