Advertisement
Contact us to Advertise here
മഹാ കുംഭമേളയെ അനുസ്മരിപ്പിച്ചു ലക്ഷക്കണക്കിന് ജനങ്ങൾ മൂവാറ്റുപുഴയാറിന്റെ തീരത്തേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ കൂറ്റൻ ഹെലികോപ്റ്ററുകൾ മൂവാറ്റുപുഴയുടെ ആകാശത്ത് വട്ടമിട്ടു പറന്ന് ജനങ്ങൾക്ക് മേൽ പുഷ്പവൃഷ്ടി നടത്തും. ഇതോടൊപ്പം സാധാരണക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് ഹെലികോപ്റ്ററിൽ കയറി ആകാശയാത്ര നടത്താനുള്ള അത്യപൂർവ്വ ഭാഗ്യവും നഗരമാതാവ് ജോയ്‌സ് മേരി ആന്റണിയുടെ പ്രത്യേക താല്പര്യപ്രകാരം നഗരസഭ ഒരുക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഏറ്റവും വലിയ ഹൈലൈറ്റ് പുഴയിൽ അരങ്ങേറുന്ന വിസ്മയകരമായ 'ത്രിവേണി ജലോത്സവ'മാണ്. വിശ്വപ്രസിദ്ധമായ പുന്നമട കായലിലെ കൂറ്റൻ കൊതുമ്പുവള്ളങ്ങളും പ്രശസ്തരായ തുഴച്ചിൽ വിദഗ്ദ്ധരും മൂവാറ്റുപുഴയാറിനെ ആവേശക്കടലാക്കാൻ എത്തും. നെഹ്റു ട്രോഫി വള്ളംകളിയിലെ ജേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന ജലോത്സവത്തിന് അകമ്പടിയായി നൂറുകണക്കിന് ചെറു വള്ളങ്ങളും അണിനിരക്കും.
ഇതോടൊപ്പം ചെണ്ടമേളം ഫ്യൂഷൻ, പുലിയാട്ടം, തിരുവാതിര, വാശിയേറിയ വടംവലി, പൂക്കളമത്സരം, ഓണം ഫാൻസി റൈഡ്, കസവു ഫാഷൻ ഷോ, യുവത്വത്തിനായുള്ള Gen Z ഡി.ജെ നൈറ്റ്, വ്യാപാരോത്സവം എന്നിവയും അരങ്ങേറും. മൂവാറ്റുപുഴയെ കേരളത്തിന്റെ പ്രധാന ഓണാഘോഷ കേന്ദ്രമാക്കി മാറ്റുന്ന ചെയർപേഴ്സൺ ജോയ്‌സ് മേരി ആന്റണിയുടെ ഈ ചരിത്ര മുന്നേറ്റം നഗരത്തിന് പുത്തൻ ഉണർവേകും.
വരും ദിവസങ്ങളിൽ കേരളം ഉറ്റുനോക്കുന്ന പ്രധാന ഓണാഘോഷ കേന്ദ്രമായി മൂവാറ്റുപുഴ മാറുമെന്നതിൽ തർക്കമില്ല. അന്താരാഷ്ട്ര പവലിയനുകളെ അനുസ്മരിക്കുന്ന വമ്പൻ സജ്ജീകരണങ്ങൾ ആണ് കാണികൾക്കായി മൂവാറ്റുപുഴ ആരുടെ തീരത്ത് കാണികൾക്കായി മൂവാറ്റുപുഴ ആരുടെ തീരത്ത് സജ്ജീകരിച്ചിരിക്കുന്നത്.
Comments
0 comment