menu
വെൽഫെയർ കോർപ്പറേഷൻ രൂപീകരിക്കണം: കേരള വിധവാ വെൽഫെയർ സംഘം ശരണ്യ വായ്പ ഒരു ലക്ഷം രൂപയാക്കണം ; തൊഴിൽ സംവരണം വിപുലീകരിക്കണമെന്നും ആവശ്യം
വെൽഫെയർ കോർപ്പറേഷൻ രൂപീകരിക്കണം: കേരള വിധവാ വെൽഫെയർ സംഘം ശരണ്യ വായ്പ ഒരു ലക്ഷം രൂപയാക്കണം ; തൊഴിൽ സംവരണം വിപുലീകരിക്കണമെന്നും ആവശ്യം

Advertisement

Flotila

Contact us to Advertise here

കൊച്ചി : വിധവകളുടെ ക്ഷേമത്തിനായി പ്രത്യേക വെൽഫെയർ കോർപ്പറേഷൻ രൂപീകരിക്കണമെന്നും, ശരണ്യ വായ്പാ പദ്ധതി ഒരു ലക്ഷം രൂപയായി ഉയർത്തണമെന്നും കേരള വിധവാ വെൽഫെയർ സംഘം സംസ്ഥാന വാർഷിക പൊതുയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

എംപ്ലോയ്മെന്റ് വഴിയുള്ള സംവരണം ക്ലാസ് ഫോർ ജീവനക്കാരിൽ മാത്രം പരിമിതപ്പെടുത്താതെ ക്ലാസ് ടു, ക്ലാസ് ത്രീ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും ദേശീയ കുടുംബ സഹായ പദ്ധതി കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡന്റ് സുലു മനോജിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗം സംഘം രക്ഷാധികാരി കെ.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ എ.എം. സെയ്ദിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.


സംഘം കോഡിനേറ്റർ ബിജോയ് ആൻ്റു സ്രാമ്പിക്കൽ പറവൂർ ആമുഖപ്രസംഗം നടത്തി. തുടർന്ന് അദ്ദേഹം ‘മാതൃ വിലാപം’ എന്ന കവിത അവതരിപ്പിച്ചു.


കരുതൽ വനിതാ സംഘം സംസ്ഥാന പ്രസിഡന്റ് എൽസി ബോസ്, സംസ്ഥാന ജനറൽ സെക്രട്ടറി കാർത്ത്യായനി തങ്കപ്പൻ, വർക്കിംഗ് പ്രസിഡന്റുമാരായ എൻ. സൈനബ (വയനാട്), ശാരദ ശ്രീധർ (കോഴിക്കോട്), സംസ്ഥാന വൈസ് പ്രസിഡന്റ് സുജാത വിശ്വനാഥ് ( എറണാകുളം ), അസിസ്റ്റന്റ് സെക്രട്ടറി സിന്ധു ഷിബു ( പറവൂർ ), സെക്രട്ടറി സുലോചന രാജൻ ( ചാലക്കുടി ), ഓമന രാജഗോപാൽ (തൃശൂർ), കോഡിനേറ്റർമാരായ രഘു ( കൊല്ലം ), സുധീർ തമ്മനം തുടങ്ങിയവർ പ്രസംഗിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations