menu
ഇപിഎഫ്‌ഒയുടെ പുതിയ സേവനം : ഇനി എല്ലാം വാട്‌സ്‌ആപ്പില്‍ !
ഇപിഎഫ്‌ഒയുടെ പുതിയ സേവനം : ഇനി എല്ലാം വാട്‌സ്‌ആപ്പില്‍ !

Advertisement

Flotila

Contact us to Advertise here

പ്രൊവിഡന്റ് ഫണ്ട് ( പിഎഫ് ) വരിക്കാർക്ക് ആശ്വാസമായി പുതിയ സേവനവുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ ( ഇപിഎഫ്‌ഒ ).

ഇനി വാട്‌സ്‌ആപ്പിലൂടെ പിഎഫ് ബാലൻസ് പരിശോധിക്കാനും പാസ്‌ബുക്ക് വിവരങ്ങള്‍ അറിയാനും സാധിക്കും. അക്കൗണ്ടിലെ ഏറ്റവും പുതിയ 5 ഇടപാടുകളുടെ വിവരങ്ങളും വാട്‌സ്‌ആപ്പ് വഴി ലഭ്യമാക്കും. ഞായറാഴ്ചയാണ് ഇപിഎഫ്‌ഒ പുതിയ സേവനത്തിന് തുടക്കമിട്ടത്.


ഇപിഎഫ്‌ഒയുടെ 74-ാമത് സ്ഥാപകദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ അംഗങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.


വാട്‌സ്‌ആപ്പില്‍ ലഭിക്കുക ഈ സേവനങ്ങള്‍


ഇപിഎഫ്‌ഒയുടെ ഔദ്യോഗികമായി സ്ഥിരീകരിച്ച വാട്‌സ്‌ആപ്പ് സേവനം ഉപയോഗിച്ച്‌ അംഗങ്ങള്‍ക്ക് പിഎഫ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാം. പാസ്‌ബുക്ക് വിവരങ്ങള്‍ അറിയുന്നതിനൊപ്പം ഏറ്റവും പുതിയ 5 ഇടപാടുകളുടെ വിവരങ്ങളും ലഭിക്കും. ഇതിനായി ഇപിഎഫ്‌ഒ ഓഫീസുകള്‍ സന്ദർശിക്കേണ്ടതില്ലെന്നതാണ് പ്രധാന നേട്ടം. 


പ്രധാനമന്ത്രി വിക്സിത് ഭാരത് റോസ്ഗാർ യോജന (പിഎംവിബിആർവൈ) പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയാക്കുന്നതിനും അംഗങ്ങള്‍ക്ക് വാട്‌സ്‌ആപ്പിലൂടെ വ്യക്തിഗത മാർഗനിർദേശങ്ങളും സഹായവും ലഭ്യമാക്കും.


ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഇപിഎഫ്‌ഒ സേവനങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇപിഎഫ്‌ഒയുടെ വെബ് പോർട്ടല്‍ വഴിയും സമാനമായ സേവനങ്ങള്‍ ലഭ്യമാണ്. പുതിയ സംവിധാനം ഇപിഎഫ്‌ഒ 3.0 പരിഷ്‌കരണങ്ങളുടെ ഭാഗമാണ്.


1,000 രൂപ വരെയുള്ള നിഷ്‌ക്രിയ പിഎഫ് അക്കൗണ്ടുകളില്‍ തുക സ്വമേധയാ കൈമാറും


വാട്‌സ്‌ആപ്പ് സേവനത്തിന് പുറമെ നിഷ്‌ക്രിയ പിഎഫ് അക്കൗണ്ടുകളിലെ തുക സ്വമേധയാ തീർപ്പാക്കുന്നതിനുള്ള സംവിധാനത്തിനും തുടക്കമായി. ആധാർ സ്ഥിരീകരിച്ചിട്ടുള്ളതും 1,000 രൂപയോ അതില്‍ താഴെയോ ബാലൻസുള്ളതുമായ നിഷ്‌ക്രിയ പിഎഫ് അക്കൗണ്ടുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 


ഇത്തരം അക്കൗണ്ടുകളിലെ പണം പിൻവലിക്കാൻ അംഗങ്ങള്‍ പ്രത്യേകമായി ക്ലെയിം സമർപ്പിക്കേണ്ടതില്ല. ആവശ്യമായ തിരിച്ചറിയല്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ചശേഷം ഇപിഎഫ്‌ഒ തന്നെ തുക കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് എത്തിക്കും.


ഒരു ലക്ഷം അക്കൗണ്ടുകള്‍ക്ക് പ്രയോജനം


തൊഴില്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം ഒരു ലക്ഷം അക്കൗണ്ടുകള്‍ക്ക് പുതിയ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കും. ആകെ 5 കോടി രൂപയോളം ഈ അക്കൗണ്ടുകളിലായി വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.


ചെറിയ തുകകള്‍ പിൻവലിക്കാൻ പോലും പ്രത്യേക അപേക്ഷകളും നടപടിക്രമങ്ങളും പൂർത്തിയാക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഎഫ് വരിക്കാർക്ക് അവരുടെ അക്കൗണ്ടിലെ പണം കൂടുതല്‍ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാൻ പുതിയ പരിഷ്‌കരണം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations