Advertisement
Contact us to Advertise here
അമിതമായ ശരീരഭാരം സ്ത്രീകളില്‍ 11 ശതമാനം അര്‍ബുദങ്ങള്‍ക്കും യുഎസിലെ പുരുഷന്മാരില്‍ 5 ശതമാനം അര്‍ബുദങ്ങള്‍ക്കും അതുപോലെ തന്നെ 7 ശതമാനം ക്യാന്‍സര്‍ മരണങ്ങള്‍ക്കും കാരണമാകുമെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി വ്യക്തമാക്കുന്നു.
അമിതവണ്ണവും ക്യാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധം വ്യക്തമാണ്. ശരീരത്തിലെ അധിക കൊഴുപ്പ് വന്‍കുടല്‍, ഗര്‍ഭാശയം, അന്നനാളം, വൃക്ക, പാന്‍ക്രിയാറ്റിക് ക്യാന്‍സറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അര്‍ബുദങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.
'അമിതമായ വിസറല്‍ കൊഴുപ്പ് അത് നിങ്ങളുടെ ശരീരത്തിലെ ചില പ്രക്രിയകളെ ബാധിക്കുന്നു. നിങ്ങളുടെ ശരീരം ഇന്‍സുലിന്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും ഇതില്‍ ഉള്‍പ്പെടുന്നു...'- എംഡി ആന്‍ഡേഴ്സണിലെ ബിഹേവിയറല്‍ സയന്‍സിലെ പ്രൊഫസറായ കാരെന്‍ ബേസെന്‍-എന്‍ക്വിസ്റ്റ് പറയുന്നു.
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള ഏറ്റവും പ്രധാന മാര്‍ഗം. കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുക. ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ മാത്രമേ ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളില്‍ നിന്ന് മോചനം നേടാന്‍ കഴിയുകയുള്ളൂ.
Comments
0 comment