menu
മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കം.
മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കം.

Advertisement

Flotila

Contact us to Advertise here

മുവാറ്റുപുഴ : മീരാസ് ഡിജിറ്റൽ പബ്ലിക് ലൈബ്രറി സംഘടിപ്പിക്കുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് വർണ്ണാഭമായ തുടക്കം.

സംസ്ഥാന സപ്ലൈകോ സി എം ഡി ബഹു. പി. ബി. നൂഹ് ഐ.എ.എസ്. മുഖ്യ അതിഥിയായി എത്തിയ ചടങ്ങിൽ പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. എം. അസീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മുൻ മുവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം ആദ്യ കിക്ക് നിർവഹിച്ചു. 


പി എ ബഷീർ , പി എം ഷാജി , അലി മേപ്പാട്ട് , ലൈബ്രറിയുടെ ഔദ്യോഗിക ഭാരവാഹികളും സംഘാടകരുമായ അസീസ് കുന്നപ്പിള്ളി , ഷാജി ഫ്ലോട്ടില , പി. ബി. അസീസ് , സഹീർ മേനാമറ്റം , സിജു വളവിൽ, സച്ചിൻ ജമാൽ , അനു പോൾ , എം. എസ്. ഫൈസൽ , അശ്വിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.


 ഐഎഎസ് സഹോദരന്മാരുടെ നേതൃത്വത്തിൽ ഗ്രാമീണതലത്തിൽ കായിക വളർച്ചയും സ്പോർട്സ് അക്കാദമിയും ലക്ഷ്യമിട്ടുകൊണ്ട് സ്വന്തം ചിലവിൽ പിതാവിന്റെ പേരിൽ നിർമ്മിച്ച സ്റ്റേഡിയമാണ് നാടിനായി വിട്ടുകൊടുക്കുന്നത്.  


പി. കെ. ബാവ മെമ്മോറിയൽ ഓപ്പൺ ഗ്രൗണ്ട് ഔപചാരിക ഉദ്ഘാടനം ഇന്ന് ഞായറാഴ്ച വൈകിട്ട് നാലിന് ഇടുക്കി എം.പി കുര്യാക്കോസ് ഡോ. പി. ബി. സലീം ഐ.എ.എസ് - ന്റെ സാന്നിധ്യത്തിൽ നാടിന് സമർപ്പിക്കും. ഡോ. പി. ബി. സലീം തന്നെ ചടങ്ങിൽ മുഖ്യ അതിഥിയാകും. 


സമാപന ചടങ്ങിൽ പ്രമുഖ ഇന്ത്യൻ ഫുട്ബോളറും ഹൈദരാബാദ് എഫ് സി കളിക്കാരനും ആയ മുഹമ്മദ് റാഫി , മുൻ കേരള സന്തോഷ്‌ ട്രോഫി താരം സലിം കുട്ടി , മോഹൻ ബഗാൻ ക്യാപ്റ്റൻ സുഭാഷിഷ് റോയ് ചൗധരി എന്നിവർ മുഖ്യ അതിഥികളായി എത്തും.


പ്രോഗ്രാം നിയന്ത്രണം : ലൈബ്രറിയുടെ മുഖ്യ ഭാരവാഹികളായ എന്നിവർ ചേർന്നാണ് പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുന്നത്

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations