Advertisement
Contact us to Advertise here
മാധ്യമ സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും പൂർണ സ്വാതന്ത്ര്യമുള്ള ഈ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നുള്ളതിനാൽ സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഈ തീരുമാനം സാക്ഷര കേരളത്തിന് തന്നെ അപമാനമാണ് , സംസ്ഥാന സർക്കാരിൻ്റെ വിരലിലെണ്ണാവുന്ന അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകർ മാത്രം ജോലി ചെയ്താൽ ലക്ഷോപലക്ഷം വരുന്ന അയ്യപ്പഭക്തരുടെ വിഷയങ്ങൾ പൊതു സമൂഹത്തെ അറിയിക്കുക ബുദ്ധിമുട്ടായിരിക്കും.
അതായത് സർക്കാർ ഓദാര്യം പറ്റുന്ന പത്രക്കാരെ വരുതിയിലാക്കി ഭീഷണിപ്പെടുത്തിയും , മറ്റു ചിലരെ പ്രലോഭിപ്പിച്ചും , അവിടെ നടക്കുന്ന നിയമ ലംഘനങ്ങളും , തട്ടിപ്പും വെട്ടിപ്പും , ഭക്തരെ അപമാനിക്കുകയും കഷ്ടപ്പെടുത്തുന്നതുമായ കാര്യങ്ങൾ പുറം ലോകം അറിയരുതെന്നും , ദേവസ്വം ഭരിക്കുന്നത് സംസ്ഥാനം ഭരിക്കുന്നവരുടെ പ്രതിനിധികളാണെന്നും ഇടതുപക്ഷ സംഘടനയിൽപ്പെട്ടവർക്കാണ് സംസ്ഥാനത്ത് അക്രഡിറ്റേഷൻ സൗകര്യം നൽകിയിട്ടുള്ളൂ എന്നും ഉള്ളതുകൊണ്ടാണ് മറ്റ് മാധ്യമ പ്രവർത്തകരും ഓൺലൈൻ പ്രവർത്തകർക്കും അവിടെ പ്രവേശനമില്ല എന്ന ഹിമാലയൻ മണ്ടത്തര പ്രഖ്യാപനം ദേവസ്വം ബോർഡ് ചില ന്യായങ്ങൾ നിരത്തി പുറപ്പെടുവിച്ചിരിക്കുന്നത് , ഈ അപ്രഖ്യാപിത അടിയന്തരാവസ്ഥ കേട്ട് ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവർ കേട്ട് ഭയന്ന് അയ്യപ്പസന്നിധിയിൽ ജോലി ചെയ്യാൻ എത്താതിരിക്കുമെന്ന് ദേവസ്വം ബോർഡ് സ്വപ്നം കാണുക പോലും വേണ്ടെന്ന് ഈ കരിനിയമത്തിനെതിരെ സംസ്ഥാന സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് തങ്ങൾ കരുതുന്നതെന്നും അജിതാ ജയ് ഷോർ അഭിപ്രായപ്പെട്ടു. യോഗത്തിൽ , നാഷണൽ കമ്മറ്റിക്കൊപ്പം സംസ്ഥാന നേതാക്കളും പങ്കെടുത്തു
Comments
0 comment