Advertisement
Contact us to Advertise here
കൊച്ചി : അങ്കമാലി കറുകുറ്റിയില്‍ വീട്ടിനുളളില്‍ യുവതി മരിച്ച നിലയില്‍. കറുകുറ്റിയിലാണ് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം കരുംകുളം പുതിയതുറ താഴേവിട്ടുവിളാകം ഫ്‌ളോറന്‍സിയാണ് (36) മരിച്ചത്.
കറുകുറ്റി പള്ളിയങ്ങാടിയിലെ വാടകവീട്ടില്‍ ഫ്‌ളോറന്‍സി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നഗ്നമായ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന് നാലു ദിവസം പഴക്കമുണ്ട്. വീടിന്റെ പിന്‍വാതില്‍ തുറന്നനിലയിലായിരുന്നു. കൊലാപാതകമാണെന്നാണ് സംശയം. പൊലീസ് അന്വേഷണം നടത്തുന്നു.
അങ്കമാലി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു ഫ്‌ളോറന്‍സ്. നാലു മാസം മുമ്പാണ് അവര്‍ ഇവിടേക്ക് താമസം മാറി എത്തിയത്.
Comments
0 comment