menu
ഹൈവേ റോബറി ഒരാൾ പിടിയിൽ
ഹൈവേ റോബറി ഒരാൾ പിടിയിൽ

Advertisement

Flotila

Contact us to Advertise here

ഹൈവേ റോബറി ഒരാൾ പിടിയിൽ

ഹൈവേ റോബറി ഒരാൾ പിടിയിൽ. ആലുവയിൽ തോക്കുചൂണ്ടി കാറും ഡ്രൈവറേയും തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ . കൊട്ടാരക്കര ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത് (26) നെയാണ് ആലുവ പോലീസ് പിടികൂടിയത്. കഴിഞ്ഞ 31ന് പുലർച്ചെ കമ്പനിപ്പടി ഭാഗത്ത് വച്ചാണ് കാറിലെത്തിയ പൊന്നാനി സ്വദേശി സജീറിനെ ഏഴംഗ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വാഹനമുൾപ്പെടെ തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ച ശേഷം ഇയാളെ കളമശേരിയിൽ ഇറക്കി വിട്ടു. പിന്നീട് ഫോണും കാറുമായി സംഘം കടന്നു കളയുകയായിരുന്നു. കാറിൽ പതിനഞ്ച് ചാക്കോളം ഹാൻസ് ആയിരുന്നുവെന്നാണ് സൂചന. ബാംഗ്ലൂരിൽ നിന്ന് മൊത്തമായി വാങ്ങി ആലുവയിൽ വിൽപ്പനയ്ക്ക് എത്തിച്ചപ്പോഴാണ് തട്ടിക്കൊണ്ട് പോയതെന്ന് കരുതുന്നു. പ്രവാസിയുടെ ഉടമസ്ഥതയിലുളളതാണ് കാർ. വർക്കലയിൽ ഒരു റിസോർട്ട് വാടകയ്ക്ക് എടുത്തു നടത്തുകയാണ് അരുൺ അജിത്. ഇയാളുടെ റിസോർട്ടിന് സമീപത്തു നിന്നുമാണ് കാർ കണ്ടെടുത്തത്. കഞ്ചാവ് കേസുൾപ്പെടെയുളള കേസുകളിലെ പ്രതിയാണ്. മറ്റു പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐമാരായ പി.എസ്.ബാബു, എം.എസ്.ഷെറി സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ , എച്ച്.ഹാരിസ്, കെ.ബി..സജീവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations