menu
ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി
ജാര്‍ഖണ്ഡില്‍ അട്ടിമറി സാധ്യത; എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

Advertisement

Flotila

Contact us to Advertise here

റാഞ്ചി: ക്വാറി ലൈസന്‍സ് കേസില്‍ ഗവര്‍ണര്‍ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാനുള്ള സാധ്യത നിലനില്‍ക്കെ ഭരണകക്ഷി എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി.

ജാർഖണ്ഡിൽ നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. സോറന്റെ വസതിയിൽ നിന്നും മൂന്ന് ബസുകളിലായാണ് കോൺഗ്രസ്, ജെഎംഎം എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ഹേമന്ത് സോറന്‍റെ നിയമസഭാഗത്വം റദ്ദാക്കമെന്ന ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് ദിവസം മുന്‍പാണ് ഗവർണർക്ക് നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ രമേഷ് ഭായിസ് ഹേമന്ത് സോറനെ അയോഗ്യനാക്കുന്ന ഉത്തരവില്‍ ഇന്ന് ഒപ്പിട്ടേക്കുമെന്നാണ് സൂചനകൾ. എന്നാൽ മത്സരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഹേമന്ത് സോറന്റെ വസതിയില്‍ ഇന്ന് ചേര്‍ന്ന അടിയന്തര യോഗത്തിലേക്ക് ലഗേജുകളുമായിട്ടാണ് ചില എംഎല്‍എമാര്‍ എത്തിയത്. യോഗത്തിന് ശേഷമാണ് എംഎൽഎമാരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations