menu
ജലവഞ്ചികൾ ഒഴുക്കി മൂവാറ്റുപുഴയാറിന്റെ വീണ്ടെടുപ്പിന് ഗ്രീൻ പീപ്പിളിൻ്റെ പുതിയ തുടക്കം.
ജലവഞ്ചികൾ ഒഴുക്കി മൂവാറ്റുപുഴയാറിന്റെ വീണ്ടെടുപ്പിന് ഗ്രീൻ പീപ്പിളിൻ്റെ പുതിയ തുടക്കം.

Advertisement

Flotila

Contact us to Advertise here

ജലവഞ്ചികൾ ഒഴുക്കി മൂവാറ്റുപുഴയാറിന്റെ വീണ്ടെടുപ്പിന് ഗ്രീൻ പീപ്പിളിൻ്റെ പുതിയ തുടക്കം.

നദിയുടെ വീണ്ടെടുപ്പിനായുള്ള സമഗ്ര പദ്ധതികൾ  നഗരസഭയ്ക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ട് നടന്ന കൺവെൻഷനിൽ വിവിധ സാമൂഹ്യ പ്രവർത്തകർ തങ്ങളുടെ ആശയങ്ങളും വിവിധ പദ്ധതികളും നഗര പിതാവിന് മുന്നിൽ സമർപ്പിച്ചു. 

 

മൂവാറ്റുപുഴ പുഴക്കരക്കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന  കൺവെൻഷൻ മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു . മുൻ  ഐ എഫ് എസ് ഓഫീസർ ഉണ്ണികൃഷ്ണൻ  ചടങ്ങിൽ മുഖ്യാതിഥി ആയി. എഴുത്തുകാരനും കവിയുമായ രവീന്ദ്രൻ മൂവാറ്റുപുഴയുടെ അധ്യക്ഷതയിൽ ആരക്കുഴ പഞ്ചാ പ്രസിഡൻറ് ഓമനമോഹനൻ വൈസ് പ്രസി. സാബു പൊതൂർ, പി യു ബേബി   വാർഡ് അംഗം,  രാജശ്രീ രാജു, മുൻ ജനപ്രതിനിധികളായ റ്റി എം ഹാരിസ് ബിനീഷ് കുമാർ ചലച്ചിത്ര സംവിധായകൻ ജ്യോതി ആനന്ദ് സുധിൻ വാമറ്റം   ഡോക്ടർ കമ്മത്ത് രവീന്ദ്രൻ, അഡ്വക്കേറ്റ് ഹരികൃഷ്ണൻ അബ്ദുൾ സമദ് പി എ , ജോർജ് സി എച്ച്

രാജീവ് നായർ,  കെ. വി ശ്രീകുമാർ

ബേബി പി.യു

എം ആർ കാർത്തികേയൻ നായർ,  അനിൽ ജോസ്,  സമിർ പാറപ്പാട്ട്  പി ബി അനൂപ് തുടങ്ങിയവർ പദ്ധതികൾ  മുന്നോട്ടു വച്ചുകൊണ്ട് സംസാരിച്ചു.  

പ്രധാനമായും നദിയിലേക്കുള്ള മാലിന്യ സ്രോതസ്സുകൾ നിയന്ത്രിക്കുന്നതിനും ജൈവ  സൗന്ദര്യവൽക്കരണ മടക്കം  നദീ തീരങ്ങളുടെ സംരക്ഷണവും ലക്ഷ്യം വച്ചുകൊണ്ടുള്ള പദ്ധതികളാണ്  ചർച്ച ചെയ്യപ്പെട്ടത്.  നദിയെ പൊതു സമൂഹവുമായി അടുപ്പിക്കുന്നതിനു വേണ്ടി യന്ത്രവൽകൃതമല്ലാത്ത ജലമേളകളും ജലോത്സവങ്ങളും  ഗുണപ്പെടുമെന്ന് ആശയവും മുന്നോട്ടുവന്നു.  നദി മലിനീകരിക്കാതെയുള്ള ഉത്തരവാദിത്ത പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് പദ്ധതികൾ പുഴയിലെ ജലത്തിൻറെ ചലനം വർദ്ധിപ്പിക്കാൻ സഹായിക്കും . 

നഗരസഭയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിക്കുന്ന പക്ഷം മലിനീകരണം തടയുന്നതിന് കടവ് സമിതികളും ജാഗ്രതാ സംഘങ്ങളും രൂപീകരിക്കുമെന്ന് മുഖ്യ കോഡിനേറ്റർമാർ ആയ അസീസ് കുന്നപ്പിള്ളി ബിനോയി ഏലിയാസ് എന്നിവർ അറിയിച്ചു.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations