Advertisement
Contact us to Advertise here
മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ സംവിധാനങ്ങളെ തകർക്കുന്നതിനു വലിയ ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയം ബലപ്പെടുകയാണ്..
കഴിഞ്ഞ മുനിസിപൽ ഭരണസമിതിയുടെ കാലഘട്ടത്തിൽ മുനിസിപ്പൽ ഭരണ സമിതിയുടെ നേതൃത്വത്തിൽ, എംഎൽഎയുടെ മേൽനോട്ടത്തിൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി കൃത്യമായ ഇടപെടൽ നടത്തി നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ ഇപ്പോൾ പൊതുജന പരാതി വ്യാപകമാവുകയാണ്..
മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ, മുനിസിപ്പൽ ഭരണസമിതി , എംപി ഇവരൊക്കെയാണ് ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി വിളിച്ചു ചേർക്കേണ്ടത്..
എന്നാൽ എംഎൽഎയുടെയും മുൻസിപ്പൽ ചെയർമാന്റെയും, എം പി യുടെയും നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റൽ സംവിധാനത്തിൽ പോരായ്മ ഉണ്ട് എന്നു വരുത്തി ജനവികാരം സൃഷ്ടിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകുന്നു എന്ന സംശയം ബലപ്പെടുകയാണ്.. സ്വകാര്യ ഹോസ്പിറ്റലുകളെ സഹായിക്കുന്നതിനും ചില ഡോക്ടർമാർ നേതൃത്വം നൽകുന്നു എന്ന പരാതിയും വ്യാപകമാവുന്നുണ്ട്.
ഇതിന്റെ ഭാഗമായാണ് ഹോസ്പിറ്റലിലേക്ക് എത്തിച്ചേരുന്ന സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന തീരുമാനങ്ങൾ തുടരെ തുടരെ ഉണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നത്..
ഈ ശ്രമങ്ങൾക്ക് മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിലെ ചില ഉദ്യോഗസ്ഥരുടെ പിന്തുണ കൂടിയുണ്ട്..
Comments
0 comment