menu
കാത്തിരുന്ന വിജ്ഞാപനമെത്തി ; പരീക്ഷയില്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ സ്ഥിര ജോലി നേടാം ; പത്താം ക്ലാസ് പാസായാല്‍ മതി ; 44228 ഒഴിവുകള്‍
കാത്തിരുന്ന വിജ്ഞാപനമെത്തി ; പരീക്ഷയില്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ സ്ഥിര ജോലി നേടാം ; പത്താം ക്ലാസ് പാസായാല്‍ മതി ; 44228 ഒഴിവുകള്‍

Advertisement

Flotila

Contact us to Advertise here

ഇന്ത്യൻ പോസ്റ്റ് ഓഫീസിന് കീഴില് പത്താം ക്ലാസുകാര്ക്ക് ജോലി നേടാന് വമ്പൻ അവസരം. ഗ്രാമീണ് ഡാക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടക്കുന്നത്.

എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പരീക്ഷയില്ലാതെ നേരിട്ട് ജോലിക്കായി അപേക്ഷിക്കാം. ആകെ 44228 ഒഴിവുകളിലേക്ക് നടക്കുന്ന മെഗാ റിക്രൂട്ട്മെന്റാണിത്. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 5 വരെ ഓൺലൈൻ അപേക്ഷ നല്കാം.


തസ്തിക & ഒഴിവ്

ഇന്ത്യ പോസ്റ്റ് സര്വീസിന് കീഴില് ഗ്രാമീണ് ഡാക് സേവക് പോസ്റ്റിലേക്ക് നിയമനം. പോസ്റ്റ്മാന് , പോസ്റ്റ് മാസ്റ്റർ റിക്രൂട്ട്മെന്റുകളാണ് നടക്കുന്നത്. ആകെ 44228 ഒഴിവുകളാണുള്ളത്. ഇന്ത്യയൊട്ടാകെ നിയമനം നടക്കും.

കേരളത്തില് 2433 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 


പ്രായപരിധി

18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് ഇളവുണ്ടായിരിക്കും.


യോഗ്യത

* പത്താം ക്ലാസ് വിജയം

* അതത് സംസ്ഥാനങ്ങളിലെ മാതൃഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം.

* കമ്പ്യൂട്ടർ പരിജ്ഞാനം.

* സൈക്കിൾ ചവിട്ടാൻ അറിഞ്ഞിരിക്കണം.


ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 10,000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇത് 29,380 രൂപ വരെ ഉയരാം.


അപേക്ഷ

യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഇന്ത്യൻ തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ കൂടുതല് വിവരങ്ങളറിയാം. വനിതകൾ , എസ്.സി , എസ്.ടി , ട്രാൻസ്ജെൻഡർ , പിഡബ്ലൂബിഡി വിഭാഗക്കാർക്ക് അപേക്ഷ ഫീസില്ല. മറ്റുള്ളവർ ഓൺലൈനായി 100 രൂപ ഫീസടക്കണം.


ഉദ്യോഗാർഥികൾ താഴെ നല്കിയിരിക്കുന്ന ഔദ്യോദഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ച്‌ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ   നൽകുക.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations