Advertisement
Contact us to Advertise here
പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നേരത്തെ 12 ഓളം പേര്‍ മലയോരത്ത് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി ചികിത്സ തേടിയിരുന്നു.
മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് രണ്ടു പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. പൊന്നാനി സ്വദേശികളായ സ്ത്രീകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പൊന്നാനിയില്‍ 1200 പേരുടെ രക്തസാമ്പിളുകള്‍ പരിശോധിച്ചതിലാണ് രോഗം കണ്ടെത്തിയത്. മേഖലയില്‍ നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
പൊന്നാനി നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടര്‍ന്ന് പൊന്നാനി , ഈഴുവത്തിരുത്തി , തവനൂര്‍ ബ്ലോക്കുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ , വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് , ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രദേശത്ത് സര്‍വേ നടത്തി. നാല് പേരടങ്ങുന്ന പത്ത് സംഘങ്ങള്‍ വീടുകള്‍ സന്ദര്‍ശിച്ചു.
വാര്‍ഡിലെ 4, 5, 6, 7 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിട നശീകരണം , കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. രാത്രിയില്‍ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ത പരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹ സന്ദര്‍ശന രക്ത പരിശോധനയില്‍ പങ്കാളിയാവണമെന്നും ഡിഎംഒ അറിയിച്ചു. ഉറവിട നശീകരണം , ഫോഗിങ് , സ്പ്രേയിങ് എന്നിവ തുടരും. 100 ആരോഗ്യ പ്രവര്‍ത്തകരെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രൂപരേഖ തയാറാക്കിയിട്ടുണ്ട്.
Comments
0 comment