menu
മന്ത്രി സജി ചെറിയാനെതിരെ മുസ്ലിം യൂത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു
മന്ത്രി സജി ചെറിയാനെതിരെ മുസ്ലിം യൂത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

Advertisement

Flotila

Contact us to Advertise here

മന്ത്രി സജി ചെറിയാനെതിരെ മുസ്ലിം യൂത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു

മുവാറ്റുപുഴ: ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്റെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട്  മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുവാറ്റുപുഴ സി എച്ച് മഹലിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകർ കച്ചേരിത്താഴത്ത് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ചു.  

പ്രതിഷേധം  മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ എം അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. 

    ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു മന്ത്രി തന്നെ ആ ഭരണഘടനയെ അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നത് കേരളത്തിന് അപമാനമാണ്. രാജ്യത്ത് ബി ജെ പിയും സംഘ് പരിവാറും നടത്തുന്ന ഭരണഘടനക്കെതിരായ നീക്കങ്ങൾക്ക്  സജി ചെറിയാൻ ഇന്ധനം നൽകുകയാണെന്നും കെ എം അബ്ദുൽ കരീം അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി എം ഹാഷിം ഗാന്ധി  ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. 

  മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി എ ആരിഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എസ് സുലൈമാൻ സ്വാഗതം പറഞ്ഞു  മുസ്ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ഭാരവാഹികളായ നിസാം തെക്കേക്കര, സൈഫുദ്ധീൻ റ്റി എ, അൻസാർവിളക്കത്ത്, പ്രവർത്തക സമിതി അംഗങ്ങളായ  ഷബാബ് വലിയപറമ്പിൽ, സിയാദ് ഇടപ്പാറ, അബു പൂമറ്റം,  എംഎസ്എഫ് സംസ്ഥാന വിംഗ് കൺവീനർ റമീസ് മുതിരക്കാലായിൽ, ജില്ലാ സെക്രട്ടറി ഹാരിസ് വള്ളിക്കുടി, മണ്ഡലം ജോ സെക്രട്ടറി റമീസ് പട്ടമ്മാവുടി കോയാൻ കിഴകേക്കര തുടങ്ങിയവർ പങ്കെടുത്തു. യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് സിദ്ധീഖ് എം എസ് നന്ദി പറഞ്ഞു

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations