Advertisement
Contact us to Advertise here
സ്‌കൂൾ പുനരുദ്ധാരണത്തിനും പുതിയ കെട്ടിടങ്ങൾക്കും വിദ്യാർത്ഥികളുടെ ക്ഷേമത്തിനുമായി കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് ( FACT ) സി.എസ്.ആർ ഫണ്ടിൽ നിന്നും , സംസ്ഥാന സർക്കാർ പദ്ധതികളിൽ നിന്നും അനുവദിച്ച തുകകളാണ് സ്‌കൂൾ അധികൃതരും പി.ടി.എയിലെ ചിലരും ചേർന്ന് വകമാറ്റി ചെലവഴിച്ചതായി രക്ഷിതാക്കൾ പരാതിപ്പെടുന്നത്.
ഫാക്ട് സി.എസ്.ആർ ഫണ്ടിൽ നിന്നും അനുവദിച്ച ഒന്നരക്കോടി രൂപയും , മന്ത്രി പി. രാജീവിന്റെ ഇടപെടലിൽ പ്ലാൻ ഫണ്ടിൽ നിന്നുള്ള ഒരു കോടി രൂപയും , കിഫ്ബിയിൽ നിന്നുള്ള 30 ലക്ഷം രൂപയും ഉൾപ്പെടെ ഏകദേശം അഞ്ച് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളിലാണ് അഴിമതി നടന്നിരിക്കുന്നത്. കൂടാതെ വിവിധ കേന്ദ്ര ഫണ്ടുകളും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സ്വീകരിച്ച സംഭാവനകൾക്കും കൃത്യമായ കണക്കുകളില്ലെന്നും ആക്ഷേപമുണ്ട്.
വാർഡ് മെമ്പറും പി.ടി.എ പ്രസിഡന്റും സ്‌കൂൾ അധികൃതരും ചേർന്നുള്ള സമിതിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത വസ്തുക്കളാണെന്നും ഇത് വിദ്യാർത്ഥികളുടെ ജീവന് തന്നെ ഭീഷണിയാണെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. യാതൊരുവിധ എഞ്ചിനീയറിംഗ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാണെന്നും ഇവർ പറയുന്നു.
ഈ ക്രമക്കേടുകൾ പരിശോധിക്കേണ്ട ആലുവ വിദ്യാഭ്യാസ ജില്ലയിലെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും ആക്ഷേപമുണ്ട്. മന്ത്രി പി. രാജീവ് സ്വന്തം മണ്ഡലത്തിലെ സ്കൂളിനെ മാതൃകാ വിദ്യാലയമായി ഉയർത്താൻ ശ്രമിക്കുമ്പോൾ , മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ചാണ് ഈ കൊള്ള നടക്കുന്നത്.
ഫണ്ട് വെട്ടിപ്പിനെതിരെയും ഗുണനിലവാരമില്ലാത്ത നിർമ്മാണത്തിനെതിരെയും സംസ്ഥാന വിജിലൻസിനും , സി.എസ്.ആർ ഫണ്ട് ദുരുപയോഗം ചെയ്തതിന് കേന്ദ്ര സർക്കാരിനും ഫാക്ട് അധികൃതർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് രക്ഷിതാക്കൾ. അഴിമതി മറച്ചുവെക്കാൻ ചില പ്രാദേശിക മാധ്യമങ്ങളെ ഉപയോഗിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതായും പരാതിയിൽ പറയുന്നു.
Comments
0 comment