Advertisement
Contact us to Advertise here
ഉപരോധത്തെ തുടർന്ന് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി പരിശോധന നടത്തി പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പിലാണ് ജനപ്രതിനിധികൾ സമരം അവസാനിപ്പിച്ചത്.
പലതവണ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും കുടിവെളള ക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി അധികൃതർ തയ്യാറാകാത്തത് മൂലമാണ് ഉപരോധ സമരം സംഘടിപ്പിച്ചത് എന്നും പഞ്ചായത്തിലെ കുടിവെളളക്ഷാമം പരിഹരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്നും വാട്ടർ അതോറിറ്റി മെയ്ന്റനൻസ് വർക്ക് ചെയ്യുന്ന കോൺട്രാക്ടർക്ക് രണ്ട് വർഷമായി ബില്ല് മാറി നൽകാത്തത് മൂലം കൃത്യമായി പമ്പിങ്ങ് ലൈനിൽ പണി നടക്കാത്തതും കുടിവെളള ക്ഷാമത്തിന് കാരണമാകുന്നത് എന്നും പ്രസിഡന്റ് സീനത്ത് അസീസ് പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് . കെ പി ജോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അബുബക്കർ മെമ്പർമാരായ എം സി വിനയൻ , മൻസൂർ ചേന്നര, ശാലിനി ഷാജി എന്നിവർ ഉപരോധ സമരത്തിൽ പങ്കെടുത്തു.
Comments
0 comment