Advertisement
Contact us to Advertise here
മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബിന് പുതിയ സാരഥികൾ
മുവാറ്റുപുഴ : മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബിന്റെ 16മത് വാർഷിക പൊതുയോഗം മുവാറ്റുപുഴ കബനി പാലസ് ഹോട്ടലിൽ നടന്നു.
ക്ലബ്ബ് രക്ഷാധികാരി ഡീൻ കുര്യാക്കോസ് എം പി മുഖ്യാതിഥിയായിരുന്നു. പ്രസിഡന്റ് മുഹമ്മദ് റഫീഖ് പൂക്കടാശ്ശേരി പീക്കു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽദോ ബാബു വട്ടക്കാവിൽ റിപ്പോർട്ട് അവതരിപ്പിച്ചു.
മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബിന്റെ 2022- 2023 ഭാരവാഹികളായി ഡീൻ കുര്യാക്കോസ് (രക്ഷാധികാരി) ഹനീഫ രണ്ടാർ (പ്രസിഡന്റ്) ജലീൽ കുഴുപ്പിള്ളി (സെക്രട്ടറി) ജെയിംസ് മാത്യു (ട്രഷറർ) എൽദോ ബാബു വട്ടക്കാവിൽ (ക്ലബ്ബ് മാനേജർ) ജിനു ആന്റണി മടയ്ക്കൽ (ചീഫ് കോർഡിനേറ്റർ) എൻ കെ രാജൻ ബാബു (അക്കാദമി ചെയർമാൻ) സിബി പൗലോസ് (വൈസ് പ്രസിഡന്റ്) നവാസ് മേക്കൽ (ജോയിൻ സെക്രട്ടറി) അജി ഇ ജി (അക്കാദമി സെക്രട്ടറി) ഇബ്രാഹിംകുട്ടി ആര്യൻകാല (അക്കാഡമി കോർഡിനേറ്റർ) 11 പേരെ തെരഞ്ഞെടുത്തു.
2006 ൽ ആരംഭിച്ച മുവാറ്റുപുഴ ഫുട്ബോൾ ക്ലബ്ബ് കഴിഞ്ഞ 10 വർഷമായി ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തി വരുകയാണ്. ദേശീയ ഫുട്ബോൾ സെമിനാർ മുവാറ്റുപുഴ വേദിയാക്കി 2015 സംഘടിപ്പിച്ചു.
കേരള ഫുട്ബോൾ അസോസിയേഷന്റെ മൂന്നാമത് കേരള പ്രീമിയർ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2016 ഏപ്രിൽ മെയ് മാസങ്ങളിൽ മുവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്ലബിന്റെ ആതിഥേയത്വത്തിൽ നടന്നു.
ക്ലബ്ബിൽ 100 റോളം അംഗങ്ങളും ക്ലബ്ബിന്റെ അക്കാഡമി യിൽ 100 മുകളിൽ ഫുട്ബോൾ താരങ്ങൾ പരിശീലനം നടത്തിവരുന്നുണ്ട്.
Comments
0 comment