Advertisement
Contact us to Advertise here
കോതമംഗലം :കാലവർഷത്തിനു മുന്നോടിയായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി എന്ന പുതിയ പദ്ധതിയിലുൾപ്പെടുത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നടപ്പിലാക്കുന്ന തോടുകളിലെ ചെളി കോരിമാറ്റി നീരൊഴുക്ക് സുഗമമാക്കുന്ന പ്രവർത്തനത്തിന് മുന്നോടിയായി പല്ലാരിമംഗലം പഞ്ചായത്തിൽ പൈമറ്റം ഗവൺമെന്റ് യു പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എം ശംസുദ്ദീൻ സ്വാഗതവും, തൊഴിലുറപ്പ് ഓവർസിയർ ലിജ്നു അഷ്റഫ് നന്ദിയും പറഞ്ഞു. മുൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ പി മുഹമ്മദ്, എം ഒ സലീം, പൈമറ്റം റിയൽ ഹീറോസ് ക്ലബ് ഭാരവാഹികളായ സി എ ഷമീർ, പി എ റഷീദ്, ഫ്രണ്ട്സ് ക്ലബ്ബ് ഭാരവാഹികളായ ടി കെ ഉണ്ണികൃഷ്ണൻ, വി എസ് നൗഫൽ, ഷെമി കെ നാസർ, കുടുംബശ്രീ സി ഡി എസ് മെമ്പർ ശ്രീജ അനിൽകുമാർ, എ ഡി എസ് പ്രസിഡന്റ് രമണി കൃഷ്ണൻകുട്ടി, തൊഴിലുറപ്പ് മേറ്റ് അലീന തോമസ് എന്നിവർ പ്രസംഗിച്ചു.
Comments
0 comment