Advertisement
Contact us to Advertise here
ന്യൂഡല്‍ഹി: ഒലയുടെ ഇലക്ട്രിക് കാര്‍ 2024-ല്‍ വിപണിയിലെത്തും. ഒല സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ ആണ് കമ്പനിയുടെ വാഹനം രാജ്യത്തിന് പരിചയപ്പെടുത്തിയത്. ഒല ഇലക്ടിക് കാറിന് ഒറ്റ ചാര്‍ജിള്‍ 500 കി.മീ ദൂരം സഞ്ചരിക്കാനാവുമെന്ന് അഗര്‍വാള്‍ പറഞ്ഞു.
അത്യാധുനിക കംപ്യൂട്ടര്‍, അസിസ്റ്റഡ് ഡ്രൈവിങ് കേപ്പബിലിറ്റീസ്, കീലെസ്, ഹാന്റില്‍ലെസ് ഡോറുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ കാറിലുണ്ടാവും. ഒലയുടെ സ്വന്തം മൂവ് ഒ.എസ് ആയിരിക്കും കാറിലുണ്ടാവുക. കാര്‍ ഉടമകള്‍ക്ക് നിരന്തരം ഒടിഎ അപ്‌ഡേറ്റുകള്‍ ലഭിക്കും.
'ഇന്ത്യ ഇവി വിപ്ലവത്തിന്റെ ആഗോള പ്രഭവകേന്ദ്രമായി മാറേണ്ടതുണ്ടെന്നും ലോകത്തെ വാഹന വിപണിയുടെ 25 ശതമാനം ആധിപത്യം സ്ഥാപിക്കേണ്ടതുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ ഇന്ത്യയ്ക്കുവേണ്ടി നിര്‍മ്മിക്കുമ്പോള്‍, അത് മറ്റ് ലോകരാജ്യങ്ങള്‍ക്ക് മാതൃകയാവും,' അഗര്‍വാള്‍ പറഞ്ഞു.
'സെമികണ്ടക്ടര്‍, സോളാര്‍, ഇലക്ട്രോണിക്, മറ്റ് നിര്‍മ്മാണ വിപ്ലവങ്ങള്‍ നമുക്ക് നഷ്ടമായി. ഞങ്ങള്‍ ഇപ്പോള്‍ നിക്ഷേപം നടത്തിയാല്‍ ഇലക്ട്രിക് സെല്ലുകളുടെയും ബാറ്ററികളുടെയും വിപണിയെ നമ്മള്‍ക്ക് നയിക്കാനാകും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമ്പൂര്‍ണമായും ഗ്ലാസ് റൂഫ് ആയിരിക്കും കാറിന്. ലോകത്തെ മറ്റേതിനേക്കാളും മികച്ച അസിസ്റ്റഡ് ഡ്രൈവിങ് സൗകര്യങ്ങളായിരിക്കും കാറിലുണ്ടാവുക. താക്കോലും ഹാന്‍ഡിലും ഇതിനുണ്ടാവില്ലെന്നും ഒല സിഇഒ പറഞ്ഞു.
50 നഗരങ്ങളിലായി 100 ഹൈപ്പര്‍ ചാര്‍ജറുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞു. 99,999 രൂപയ്ക്ക് ഒല പ്രീമിയം ഡിസൈനോടു കൂടിയ പുതിയ ഒല എസ്1 സ്‌കൂട്ടറുകള്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
Comments
0 comment