Advertisement
Contact us to Advertise here
സംഭവം അറിഞ്ഞെത്തിയ നാട്ടുകാരുടെ കൃത്യമായ ഇടപെടൽ മൂലം തക്ക സമയത്ത് കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ കൊണ്ടെത്തിച്ചതിനാൽ ജീവനു അപായം ഉണ്ടാകാതെ രക്ഷപ്പെട്ടു.
പെനി ഐസ് ക്രീം കമ്പനിയുടെ ജനറൽ മാനേജരായ നിഹാൽ , ഓപ്പറേഷൻ മാനേജരായ രാഗേഷ് , എൽദോസ് എന്നിവർ ചേർന്നാണ് , തിങ്കളാഴ്ച രാത്രി 12 മണിക്ക് ഈ ജീവനക്കാരനെ തടങ്കലിലാക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്ന് പരാതിക്കാർ പറയുന്നു.
രാത്രി തുടങ്ങി നേരം വെളുക്കുന്നതു വരെ ക്രൂരമായ പീഢന പരമ്പരായിരുന്നു മരിക്കുന്നതിന് മുമ്പ് ചില രേഖകൾ ഒപ്പിട്ട് വാങ്ങുകയും പ്രതികളുടെ ലക്ഷ്യമായിരുന്നത്രേ , ഏറെ വൈകി സംഭവമറിഞ്ഞ നാട്ടുകാരുടെ ഇടപെടലാണ് ഒരു യുവാവിൻ്റെ ദാരുണ മരണ വാർത്തയിൽ നിന്ന് നാടിനെ രക്ഷിച്ചതും , കാക്കനാടും പരിസര പ്രദേശത്തുമുള്ള വൻകിട മയക്കുമരുന്നു വിൽപനക്കാരും ഗുണ്ടകളുമായി നിരന്തര സമ്പർക്കമുള്ളയാളാണ് നിഹാൽ ഉൾപ്പെടെ കമ്പനിയുടെ ചിലരെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ കമ്പനിയുടെ ജി.എസ്, ടി ഇടപാടുകളിലെ കള്ളത്തരങ്ങൾ കുറച്ചു. ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ഏജൻസികൾ അന്വേഷണ വിധേയമാക്കിയിരുന്നതായ് പറയപ്പെടുന്നു. അതു പോലെ ഈ കമ്പനിയുടെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിൻ്റെ വിശ്വാസതയെ കുറിച്ചും നാട്ടിൽ ചർച്ചകൾ നടക്കുമ്പോഴാണ് സ്വന്തം ജീവനക്കാരനെ തട്ടിക്കൊണ്ട് പോയ് കൊലപ്പെടുത്താൻ ശ്രമിച്ചതിലെ ദുരുഹത കൃത്യമായി ഏജൻസികൾ അന്വേഷിക്കണമെന്നും കാക്കനാട് നിവാസികൾ ആവശ്യപ്പെടുന്നു.
Comments
0 comment