Advertisement
Contact us to Advertise here
പെരിയാർ വാലി കനാലിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന് പരാതി നൽകി
പുളിഞ്ചുവട് പെരിയാർ വാലി കാനലിന്റെ സംരക്ഷണ ഭിത്തി തകർന്നുകിടക്കുന്നതിനാൽ
സെൻട്രൽ വാഴപ്പിള്ളി റോഡ് അപകടവസ്ഥയിലാണ്.പുളിഞ്ചുവട് കീച്ചേരിപ്പടി പ്രധാന ബൈപാസ് റോഡായി ഉപയോഗിച്ചുവരുന്നതിനാൽ ധാരാളം വാഹനങ്ങൾ ദിനം പ്രതി ഇതിലെ കടന്നുപോകുന്നുണ്ട്. ഒട്ടനേകം അപകടങ്ങൾ നാളിതുവരെ ഇവിടെ നടന്നിട്ടുണ്ട്. ടി റോഡിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനായി ഒന്നാം വാർഡ് കൗൺസിലർ മീര കൃഷ്ണൻ കേരള ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന് നിവേദനം നൽകി.
Comments
0 comment