menu
ഫോൺ ചോർത്താൻ ശ്രമം ; കെ.സി.വേണുഗോപാലിന് മുന്നറിയിപ്പ് നൽകി ആപ്പിൾ
ഫോൺ ചോർത്താൻ ശ്രമം ; കെ.സി.വേണുഗോപാലിന് മുന്നറിയിപ്പ് നൽകി ആപ്പിൾ

Advertisement

Flotila

Contact us to Advertise here

ഡൽഹി : കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ഐഫോണും ചാരസോഫ്റ്റ്‍വെയർ ആക്രമണത്തിനു വിധേയമായിട്ടുണ്ടാകാമെന്ന് ആപ്പിൾ കമ്പനിയുടെ മുന്നറിയിപ്പ്.

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തി , കോൺഗ്രസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പുഷ്പരാജ് ദേശ്പാണ്ഡെ എന്നിവർക്കും സമാനമായ മുന്നറിയിപ്പു കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.


കഴിഞ്ഞ നവംബറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ , സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി , കെ.സി.വേണുഗോപാൽ തുടങ്ങിയവരുടെ ഫോണുകളിലെ വിവരങ്ങൾ ചോർത്താൻ ‘ സർക്കാർ സ്പോൺസേഡ് ഹാക്കർമാർ ’ ശ്രമിച്ചിട്ടുണ്ടാകാമെന്നു മുന്നറിയിപ്പുണ്ടായിരുന്നു. 2021 മുതലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പുകൾ ആപ്പിൾ നൽകിത്തുടങ്ങിയത്.


ഇസ്രയേൽ ചാരസോഫ്റ്റ്‍വെയറായ പെഗസസ് സംബന്ധിച്ച വിവാദമുണ്ടായതു രണ്ടര വർഷം മുൻപാണ്. രാഹുൽ ഗാന്ധിയടക്കമുള്ളവരുടെ ഫോണുകളിൽ പെഗസസ് സാന്നിധ്യമുണ്ടെന്നായിരുന്നു അന്നത്തെ വെളിപ്പെടുത്തൽ. ‘ മോദിയുടെ ഇഷ്ട ചാരസോഫ്റ്റ്‍വെയർ എന്റെ ഫോണിലേക്കും അയച്ചതിനു നന്ദി. രാഷ്ട്രീയ എതിരാളികളുടെ സ്വകാര്യതയിലേക്കു കടന്നുകയറിക്കൊണ്ടു ഭരണഘടനാവിരുദ്ധവും കുറ്റകരവുമായ തരത്തിലാണു മോദി സർക്കാർ പ്രവർത്തിക്കുന്നത്. - കെ.സി. വേണുഗോപാൽ

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations