Advertisement
Contact us to Advertise here
വൈറല്‍ അണുബാധയ്ക്ക് ശേഷം ശ്വാസനാളിയിലുണ്ടാകുന്ന അമിതമായ സെൻസിറ്റിവിറ്റിയും നീർക്കെട്ടുമാണ് പ്രധാനമായും ഇത്തരം ചുമയ്ക്ക് കാരണമാകുന്നത്.
തൊണ്ടയിലെ അസ്വസ്ഥത, ശബ്ദം പരുക്കനാവുക, തൊണ്ടയില്‍ എന്തോ തടഞ്ഞുനില്‍ക്കുന്ന അനുഭവം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ശ്വാസനാളത്തില്‍ അടിഞ്ഞുകൂടുന്ന അണുക്കളെയും കഫത്തെയും പുറന്തള്ളാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശ്രമമാണിതെങ്കിലും, കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് അസ്വസ്ഥത വർദ്ധിപ്പിക്കും.
ചുമ കുറയ്ക്കാൻ ചില ലളിതമായ വഴികള്‍
ഉപ്പുവെള്ളം കൊണ്ട് ഗാർഗിള്‍ ചെയ്യുക: ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ തൊണ്ട കുലുക്കുഴിയുന്നത് അണുബാധ കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചിയും തേനും: പച്ച ഇഞ്ചി നീരില്‍ തേനും മഞ്ഞളും ചേർത്ത് കഴിക്കുന്നത് മികച്ചൊരു ഔഷധമാണ്. ഇതിന് ശേഷമുള്ള ഒരു മണിക്കൂർ നേരം വെള്ളം കുടിക്കുന്നത് ഒഴിവാക്കണം.
പേരയ്ക്ക : പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ കുറയ്ക്കാനും വിറ്റാമിൻ സി അടങ്ങിയ പേരയ്ക്ക സഹായിക്കും.
ലോസഞ്ചുകള്‍: തൊണ്ടയിലെ വരള്‍ച്ചയും അസ്വസ്ഥതയും മാറ്റാൻ ഔഷധഗുണമുള്ള ലോസഞ്ചുകള്‍ ഉപയോഗിക്കാം.
രണ്ടാഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അനിവാര്യമാണ്.
Comments
0 comment