Advertisement
Contact us to Advertise here
അങ്കമാലി ഭാഗത്ത് നിന്ന് ആലുവയിലേക്ക് വരുന്ന വലിയ വാഹനങ്ങളും ചരക്ക് ലോറികളും അങ്കമാലി- കാലടി MC റോഡ് വഴി തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്നുള്ളവർ സീപോർട്ട് - എയർപോർട്ട് റോഡ് വഴി മെഡിക്കല്‍ കോളേജ് റോഡിലൂടെ കാലടിയിലെത്തി എയർപോർട്ടില്‍ പ്രവേശിക്കണം. അങ്കമാലി ഭാഗത്ത് നിന്നുള്ളവർ MC റോഡില്‍ നിന്നും നായത്തോട് വഴി തിരിഞ്ഞ് എയർപോർട്ടിലേക്ക് പോകണം.
ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ഹൈവേയിലേക്ക് സർവീസ് റോഡുകളില്‍ നിന്നോ ഇടറോഡുകളില്‍ നിന്നോ വാഹന പ്രവേശനം അനുവദിക്കില്ല. മെട്രോയില്‍ യാത്ര ചെയ്യുന്നവർക്ക് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ ആലുവ മുതല്‍ മുട്ടം വരെയുള്ള സ്റ്റേഷനുകള്‍ക്കിടയില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും.
മുട്ടം മുതല്‍ നെടുമ്പാശ്ശേരി വരെയുള്ള റോഡിലോ റോഡരികിലോ വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Comments
0 comment