menu
നേപ്പാള്‍ മിന്നല്‍ പ്രളയം ; മരണസംഖ്യ 538 ആയി, നിരവധിപേര്‍ ഇനിയും കാണാമറയത്ത്
നേപ്പാള്‍ മിന്നല്‍ പ്രളയം ; മരണസംഖ്യ 538 ആയി, നിരവധിപേര്‍ ഇനിയും കാണാമറയത്ത്

Advertisement

Flotila

Contact us to Advertise here

ന്യൂഡൽഹി : നേപ്പാള്, ടിബറ്റ് അതിര്ത്തി മേഖലയില് ഉണ്ടായ അതിശക്തമായ മിന്നല് പ്രളയത്തില് മരിച്ചവരുടെ എണ്ണം 538 ആയി. നിരവധി പേരെ ഇനിയും കണ്ടെത്താനായില്ല.

അതേസമയം 60 മലയാളികള് സുരക്ഷിതരാണെന്ന് നോര്ക്ക അറിയിച്ചു. എന്നാല് ഇരുന്നൂറിലധികം ഇന്ത്യക്കാരെ കുറിച്ച്‌ വിവരമില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.


ഇന്ത്യ അടക്കം രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങള്ക്ക് പ്രദേശത്തേക്ക് അനുവാദം നല്കിയിട്ടില്ലെന്ന് നേപ്പാള് വ്യക്തമാക്കി. സൈന്യത്തിനുംപൊലീസിനും മറ്റ് ഏജന്സികള്ക്കും രക്ഷാപ്രവര്ത്തനം മുന്നോട്ടു കൊണ്ടു പോകാന് കഴിയുന്നു. മറ്റു രാജ്യങ്ങളുടെ സംഘങ്ങളുടെ സഹകരണം തല്ക്കാലം തേടുന്നില്ലെന്ന് നേപ്പാള് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാള് അറിയിച്ചു.


മിന്നല്പ്രളയത്തില് നേപ്പാളിലെ ഭോട്ടെ കോശി, ത്രിശൂലി മേഖലയിലെ റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങള്ക്ക് വലിയ നാശനഷ്ടമുണ്ടായി. ഇതോടെ ദുരന്തബാധിത മേഖലകളിലേക്ക് രക്ഷാപ്രവാർത്തകർക്ക് എത്തിച്ചേരുന്നത് കടുത്ത വെല്ലുവിളിയായി. തകർന്ന റോഡുകളും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

What's your reaction?

Comments

https://keralatimes.co.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations