Advertisement
Contact us to Advertise here
നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ സ്ട്രാസ്ബർഗിനായി കളിക്കുന്ന സൂപ്പർ താരം ഹൂലിയോ എൻസീസോയാണ് ടീമിന്റെ ആക്രമണ നിരയെ നയിക്കുക. പരിക്കേറ്റ് പുറത്തായ പ്രമുഖ താരം മത്തിയാസ് വില്ലാസാന്തിക്ക് പകരക്കാരനായി ഇരുപതുകാരനായ ലെഫ്റ്റ് ബാക്ക് അലക്സാൻഡ്രോ മൈദാനയ്ക്കും ടീമിലേക്ക് വിളി എത്തിയിട്ടുണ്ട്.
ജൂണ്‍ 12 - ന് ലോസ് ആഞ്ചലസില്‍ വെച്ച് സഹആതിഥേയരായ യുഎസ്‌എയ്‌ക്കെതിരെയാണ് ഗ്രൂപ്പ് ഡി -യില്‍ പരഗ്വായുടെ ആദ്യ മത്സരം. തുടർന്ന് ജൂണ്‍ 19 - ന് തുർക്കിയെയും ജൂണ്‍ 25 - ന് സാന്റാ ക്ലാരയില്‍ വെച്ച് ഓസ്‌ട്രേലിയയെയും അവർ നേരിടും.
2010 - ന് ശേഷം ആദ്യമായാണ് പരഗ്വായ് ലോകകപ്പ് വേദികളിലേക്ക് യോഗ്യത നേടുന്നത്. മിഗുവേല്‍ അല്‍മിറോണ്‍, ഗുസ്താവോ ഗോമസ് തുടങ്ങിയ പരിചയസമ്പന്നരായ സീനിയർ താരങ്ങളും എൻസീസോ, മൈദാന തുടങ്ങിയ യുവ പ്രതിഭകളും ഒത്തുചേരുന്ന ഒരു സന്തുലിത നിരയെയാണ് അല്‍ഫാരോ ഇത്തവണ അണിനിരത്തുന്നത്. ഇത് മധ്യനിരയിലും മുന്നേറ്റ നിരയിലും കൂടുതല്‍ തന്ത്രപരമായ മാറ്റങ്ങള്‍ വരുത്താൻ പരിശീലകന് സഹായകരമാകും.
എങ്കിലും കളിമെനയുന്നതില്‍ മിടുക്കനായ വില്ലാസാന്തിയുടെ അഭാവം ശക്തമായ ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ പരഗ്വായുടെ മധ്യനിരയുടെ കരുത്തിനെ എത്രത്തോളം ബാധിക്കുമെന്നാണ് ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത്.
PARAGUAY SQUAD :
Goalkeepers : Roberto Fernandez ( Cerro Porteno ), Orlando Gill (San Lorenzo de Almagro/ARG), Gaston Olveira ( Olimpia )
Defenders : Gustavo Velazquez ( Certificate Porteno ), Juan Jose Caceres ( Dinamo Moscow/RUS ), Gustavo Gomez ( Palmeiras/BRA ), Omar Alderete ( Sunderland/ENG ), Fabian Balbuena ( Gremio/BRA ), Jose Canale ( Lanus/ARG ), Junior Alonso ( Atletico Mineiro/BRA ), Alexandro Maidana ( Talleres/ARG )
Midfielders: Diego Gomez ( Brighton/ENG ), Andres Cubas ( Vancouver Whitecaps/CAN ), Damian Bobadilla ( Sao Paulo/BRA ), Matias Galarza ( Atlanta United/USA ), Braian Ojeda ( Orlando City/USA ), Mauricio Magalhaes ( Palmeiras/BRA ), Alejandro Romero Gamarra ( Al-Ain/UAE )
Forwards: Gustavo Caballero ( Portsmouth/ENG ), Miguel Almiron ( Atlanta United/USA ), Julio Enciso ( Strasbourg/FRA ), Ramon Sosa ( Palmeiras/BRA ), Antonio Sanabria ( Cremonese/ITA ), Alex Arce ( Independiente Rivadavia/ARG ), Gabriel Avalos ( Independiente/ARG ), Isidro Pitta ( Bragantino/BRA
Comments
0 comment