Advertisement
Contact us to Advertise here
അങ്കമാലി പാറക്കടവ് പഞ്ചായത്തിലെ എളവൂര്‍ പുളിയനം വെളിയത്ത് വീട്ടില്‍ സനല്‍ ( 42 ) , ഭാര്യ സുമി ( 35 ) എന്നിവരാണ് മരിച്ചത്.
ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഇവരുടെ പതിനൊന്നും നാലും വയസ്സുള്ള മക്കളെ പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവമുണ്ടായത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് സനല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സുമി പാചകവാതക സിലിണ്ടര്‍ തുറന്ന് തീകൊളുത്തി അല്ലെങ്കില്‍ സനല്‍ വീടിനു തീ കൊളുത്തിയശേഷം തൂങ്ങിമരിച്ചു എന്നീ സാധ്യതകളാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പ് കണ്ടെത്തി.
Comments
0 comment